കെ.എസ്.ആര്‍.ടി.സിയിൽ നാലമ്പല ദർശനം നടത്താം ; സ്‌പെഷ്യല്‍ തീര്‍ത്ഥാടന പാക്കേജുമായി കൊല്ലം ബഡ്ജറ്റ് ടൂറിസം സെല്‍

കൊല്ലം: കര്‍ക്കിടക മാസത്തില്‍ പുണ്യക്ഷേത്രങ്ങളിലേക്ക് നാലമ്പല ദര്‍ശനത്തിന് സ്‌പെഷ്യല്‍ തീര്‍ത്ഥാടന പാക്കേജുമായി കൊല്ലം കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍.

Advertisements

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരത ക്ഷേത്രം, തിരുമൂഴിക്കുളം ശ്രീലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ ദര്‍ശനനമാണ് പാക്കേജിലുള്ളത്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ സീറ്റ് ലഭിക്കും. ജൂലായ് 16 രാത്രി 9 മണിക്ക് യാത്ര പുറപ്പെടും. ബുക്കിംഗ് ഫോണ്‍: 8921950903, 9496675635.

Hot Topics

Related Articles