വേണം ജാഗ്രത ; പാമ്പാടിയിൽ അപകട ഭീഷണിയുയർത്തി വാകമരം ; മരണ ഭീതിയിൽ നാട്ടുകാർ

പാമ്പാടി :
നിലം പതിക്കാറായ മരം ദേശീയ പാതയിൽ ഭീതിയുണർത്തുന്നു. എം.ജി.എം. ജംഗ്ഷനിലാണ് അപകടകരമായ നിലയിൽ മരം റോഡിലേയ്ക്ക് വീഴാമെന്ന നിലയിൽ നിൽക്കുന്നത്.യാത്രക്കാർക്കും വ്യാപാരികൾക്കും അപകട അപകടഭീഷണി ഉയർത്തി നിൽക്കുന്ന വാകമരം ഏതു നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. സ്കൂൾതുറന്നതോടെ നൂറുകണക്കിന് വിദ്യാർത്ഥികളാണ് ഈ മരച്ചുവട്ടിലൂടെ ദിവസവും കടന്നുപോകുന്നത്. വേര് മണ്ണിനു മുകളിൽ നിൽക്കുന്ന വാകമരം വെട്ടിമാറ്റിയില്ലങ്കിൽ ഏതു നിമിഷവും മറിഞ്ഞുവീഴാം. മഴക്കാലമായതിനാൽ ഇലഭാരവും കൂടുതലാണ്.ദേശീയപാതയോരത്തിലായതിനാൽ അധികൃതരുടെയും വനം വകുപ്പിന്റെയും അനുമതി തേടി മരം എത്രയും വേഗം വെട്ടിമാറ്റി അപകട ഭീഷണി അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisements

Hot Topics

Related Articles