പാമ്പനാർ ഗവൺമെൻ്റ് ഹൈസ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി

പാമ്പനാർ: ഗവൺമെൻ്റ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ സ്കൂൾ തല ഉദ്ഘാടനം നടന്നു. പീരുമേട് സബ് ഇൻസ്പെക്ടർനൗഷാദ് ഉദ്ഘാടനം ചെയ്തു. മാതൃ പിടിഎ പ്രസിഡൻ്റ് സുലേഖ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബുകളുടെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ പ്രോഗ്രാമുകൾ നടന്നു. കുട്ടികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിനും അവരുടെ ആ കഴിവുകളെ വികസിപ്പിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി പ്രവർത്തനങ്ങൾ ചിട്ടയോടു നടപ്പിലാക്കുന്നതിനായി ക്ലബ്ബുകളുടെ പ്രവർത്തനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.വിവിധ ക്ലബ്ബുകളുടെ കൺവീനർമാരായ അൽഫോൺസ, മുകേഷ് ശങ്കർ, ഗീത ആൻ്റണി, ഷൈലജ, വർഷ, മീനാക്ഷി സുന്ദരം ,ഷൈബ
സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ് സാബു ജോസഫ് , ഡി. സെൽവം എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles