ഇന്ത്യന്‍ ടീമില്‍ നിങ്ങൾക്കവനെ ഒറ്റപ്പെടുത്താന്‍ പറ്റിയേക്കാം പക്ഷേ ഞങ്ങള്‍ക്കിടയില്‍ അവന്‍ തന്നെ ഹീറോ ; സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിന്‌ കട്ട സപ്പോര്‍ട്ടുമായി മലയാളികള്‍ ; മുന്‍നിര താരങ്ങളെ പിന്നിലാക്കിയ സഞ്ജുവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വൈറല്‍

സ്‌പോര്‍ട്‌സ് ഡെസ്‌ക്ക് : ആറ് മലയാളിക്ക് നൂറ് മലയാളം അര മലയാളിക്കും ഒരു മലയാളം ഒരു മലായാളിക്കും മലയാളമില്ല….. പറഞ്ഞത് കുഞ്ഞുണ്ണി മാഷാണ്.ഉദ്ദേശം മലയാളികളുടെ മലയാള ഭാഷാ പ്രയോഗത്തിന്റെ ന്യുനതകളും. എന്നാല്‍ മലയാളികള്‍ക്ക് മലയാളമില്ലെങ്കിലെന്താ ഒത്തൊരുമ ഉണ്ടല്ലോ എന്ന് പറയാതെ പറയുകയാണ് സോഷ്യല്‍ മീഡിയ. സംഗതി വേറൊന്നുമല്ല, വിഷയം മലയാളികളുടെ ഏറ്റവും പ്രിയെേപ്പട്ട താരം സഞ്ജു സാംസണ്‍ തന്നെയാണ്. സഞ്ജു മലയാളികള്‍ക്ക് ഇന്ന് ആവേശവും പ്രതീക്ഷയുമാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഗതിവികാസങ്ങള്‍ നിയന്ത്രിക്കുവാന്‍ തക്കവണ്ണം വളര്‍ന്ന മലയാളിയുടെ അഭിമാന താരമാണ്. തൊട്രാ പാക്കലാം സഞ്ജുവിനു വേണ്ടി സോഷ്യല്‍ മീഡിയ പൂരപ്പറമ്പാക്കി പോരാട്ടത്തിന്റെ സമര കാഹളമുയര്‍ത്തുവാന്‍ തെല്ലും മടിയില്ലാത്ത ആരാധക കൂട്ടമാണവര്‍. സംഗതി ഉഷാറാണ്. എന്തെന്നാല്‍ അങ്ങനെ മലയാളികള്‍ക്ക് തള്ളി കളയുവാന്‍ പറ്റാത്ത പ്രതിഭയുടെ പുതിയ പര്യായമാണ് സഞ്ജു. ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് അതെ മലയാളി താരം തന്നെ അങ്ങനെയൊന്നും തോല്‍പ്പിച്ചു കളയുവാന്‍ പറ്റാത്ത പോരാളിയായി സഞ്ജുവിനെ അടയാളപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ. ഇന്ത്യന്‍ ടി ട്വന്റി ടീമിന്റെ ഫോട്ടോ ഷൂട്ട് നടന്ന ദിനം മുഴുവന്‍ താരങ്ങളും തങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചു. എന്നാല്‍ ടീമിലെടുക്കാതെ നാളിത് വരെ സഞ്ജുവിനെ തഴഞ്ഞ സിലക്ടര്‍മാര്‍ക്കുള്ള മറുപടിയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഇന്ന് കണ്ടത്. ചിത്രം പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം പിന്തൂണ കൊണ്ട് നിറയുകയായിരുന്നു സഞ്ജുവിന്റെ ഫെയ്‌സ് ബുക്ക് അക്കൗണ്ട്. പേരു കേട്ട പല താരങ്ങള്‍ക്കും ആയിരം ലൈക്കുകള്‍ മാത്രം ലഭിച്ചപ്പോള്‍ ഏഴായിരത്തോളും ലൈക്കുകള്‍ വാങ്ങി അരങ്ങ് വാഴുകയായിരുന്നു മലയാളികളുടെ പ്രിയ താരം.

Advertisements

മലയാളി ആരാധകര്‍ എന്നാ സുമ്മാവാ…. തഴയപ്പെട്ട പ്രിയ താരത്തെ തങ്ങളുടെ മൈതാനത്ത് രാജാവിനെ പോലെ പ്രതിഷ്ടിക്കുകയായിരുന്നു മലയാളി മക്കള്‍. ബോളൊക്കൊ നോക്കിയാല്‍ വലിച്ച് അടിക്കാന്‍ തോന്നും , ഒരെണ്ണം കൊടുക്കട്ടെ അവന്‍ ജാഡ കാണിക്കുന്നത് കണ്ടില്ലെ … ഈ രണ്ട് ഡയലോഗ് മതി സഞ്ജുവെന്ന ടിപ്പിക്കല്‍ മലയാളിയെ നമുക്ക് തിരിച്ചറിയുവാന്‍. ആരുടെ മുന്നിലും തല കുനിക്കാത്ത മലയാളി കരുത്തിന്റെ പ്രതീകമായി സഞ്ജു അവരോധിക്കപ്പെടുന്നതും അതുകൊണ്ട് തന്നെ. അനര്‍ഹമായ പിന്തുണകളും ക്രിക്കറ്റ് രാഷ്ട്രീയവും ഒത്ത് ചേരുമ്പോള്‍ മറ്റ് പല താരങ്ങളും ടീമില്‍ ഇടം പിടിച്ചെന്ന് വരാം പക്ഷെ അവയെ തരണം ചെയ്ത് സ്വന്തം പ്രതിഭ കൊണ്ട് മാത്രം ഇങ്ങനെ ടീമില്‍ സ്ഥാനം ഉറപ്പിക്കണമെങ്കില്‍ അവന് പേര് സഞ്ജു എന്ന് തന്നെ ആകണം. അതു മാത്രമല്ല സ്വാഭാവികമായും ഉയരുന്ന മറ്റൊരു വസ്തുത കൂടിയുണ്ട് ശ്രീശാന്തിന് ലഭിച്ച പിന്തുണ എന്ത് കൊണ്ട് സഞ്ജുവിന് ലഭിക്കുന്നില്ല. ഉത്തരം സിംപിള്‍ ആണ് സഞ്ജു പ്രതിഭ നിറഞ്ഞ താരം തന്നെ ആകുമ്പോഴും അവന്റെ താരമൂല്യത്തെ അളക്കുന്നതില്‍ ക്രിക്കറ്റില്‍ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ പ്രത്യയ ശാസ്ത്രവും അളവു കോല്‍ ആകുന്നുണ്ട് എന്നത് തന്നെ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതൊക്കെ വസ്തുതകള്‍ തന്നെ ആണെങ്കിലും മലയാളികള്‍ ഒന്നടങ്കം വിളിച്ചു പറയുക തന്നെ ചെയ്യും നിങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയവുമായി മുന്നോട്ട് തന്നെ പെക്കോളുക പക്ഷേ കേരളം വാഴാന്‍ ഗാലറികള്‍ നിറയുന്ന ആരാധക കരഘോഷങ്ങളുടെ അകമ്പടി വാഴാന്‍ ഞങ്ങളുടെ സഞ്ജു ഒരു നാള്‍ തന്റെ സിംഹാസനം ഉറപ്പിച്ച് പോരാട്ട വീര്യത്തിന്റെ പുതിയ ഗാഥയുമായി കളം നിറയുക തന്നെ ചെയ്യും….
സിനിമാ ലോകത്തിന് അപ്പുറമായി മറ്റൊരു താരത്തെ കേരളക്കര ഇത്ര കണ്ട് ഹൃദയത്തില്‍ ചേര്‍ക്കുന്നുണ്ട് എങ്കില്‍ അവന്‍ വെറുമൊരു ക്രിക്കറ്റര്‍ മാത്രമല്ല….. മലയാളികളുടെ സ്വപ്‌നവും പ്രതീക്ഷയുമാണ്……
സഞ്ജു….സഞ്ജു….സഞ്ജു….സഞ്ജു…. വിളികള്‍ക്കായി മലയാളികള്‍ കാത്തിരിക്കുകയാണ്. താര പരിവേഷങ്ങള്‍ തെല്ലുമില്ലാത്ത കേരളക്കരയുടെ സൂര്യ പുത്രനായി…….

Hot Topics

Related Articles