‘കേരളം മുഴുവൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. ഞാൻ പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറാണ് ‘ : മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മുന്നിൽ മാസ്സ് മറുപടിയുമായി സജി ചെറിയാൻ ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തിരുവനന്തപുരം : മന്ത്രി സ്ഥാനം രാജി വച്ചതിന് ശേഷം മാസ്റ്റ് മറുപടിയുമായി മുൻ മന്ത്രി സജി ചെറിയാൻ. ഇനി പ്രവർത്തന മേഖലാ ചെങ്ങന്നൂർ കേന്ദ്രീകരിച്ചാണോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മുന്നിലാണ് സിപിഎം നേതാവിന്റെ മാസ്സ് മറുപടി. ‘കേരളം മുഴുവൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. ഞാൻ പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറാണ് ‘ എന്നായിരുന്നു സജി ചെറിയാന്റെ മറുപടി. മീഡിയ വൺ പ്രതിനിധിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ ഈ മാസ്റ്റ് മറുപടി.

Advertisements

നാക്കു പിഴയിൽ മന്ത്രി സഭയിൽ നിന്ന് പുറത്താകേണ്ടി വന്നെങ്കിലും സജി ചെറിയാന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ . സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സജി ചെറിയാന് ആശംസകളുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. പരാമർശത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയ പ്രമുഖ മാധ്യമ പ്രവർത്തകൻ ഡോ അരുൺ കുമാറും മുൻ മന്ത്രിക്ക് ആശംസകളുമായി രംഗത്ത് എത്തിയിരുന്നു. അതേ സമയം സജി ചെറിയാൻ തന്റെ എംഎൽഎ സ്ഥാനം കൂടി രാജി വയ്ക്കണം എന്ന ആവശ്യവും ശക്തമാവുകയാണ്.

Hot Topics

Related Articles