പുതുപ്പള്ളി :
കൂരോപ്പട പഞ്ചായത്തിൽ അപകട നിലയിലായ കൂരോപ്പട- പങ്ങട റോഡ് പുതുക്കി പണിയാത്തത്തിൽ ശക്തമായ പ്രതിഷേധം. കൂരോപ്പട കവലയിൽ നിന്നും നൂറ് മീറ്റർ അകലെ പിഡബ്ല്യു റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ കിടക്കുവാൻ തുടങ്ങിയിട്ട് നാളുകളായി.വലിയ കുത്തിറക്കത്തിൽ തകർന്ന് കിടക്കുന്ന റോഡിലൂടെ ഇരുചക്ര വാഹനങ്ങൾക്ക് യാത്രാബുദ്ധിമുട്ട് നേരിടുകയാണ്.വെള്ളം കുത്തി ഒഴുകി ടാർ പൂർണ്ണമായും തകർന്ന റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോമറും കൂടുതൽ അപകടം വിളിച്ചു വരുത്തുന്നു. മുൻപ് പല തവണ വിഷയം എംഎൽഎയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ശരിയാക്കാം എന്ന മറുപടി മാത്രമാണ് നാട്ടുകാർക്ക് ലഭിച്ചത്.മതുമല ക്ഷേത്രത്തിലേക്കുള്ള തീർഥാടകരും പങ്ങട ഗ്രീൻവാലി റൂട്ടിൽ വെള്ളൂരിലേക്കും ഒട്ടേറെ പേർ യാത്രക്കായി തിരഞ്ഞെടുക്കുന്ന വഴിയാണിത്.വെള്ളം ഒഴുകി പോകുവാൻ ഓട ഇല്ലാത്തത് മൂലം റോഡിലൂടെ വെള്ളമൊഴുകുകയാണ്. ഇത് മൂലം ടാർ പൂർണ്ണമായും പൊളിഞ്ഞു. പുതുപ്പള്ളി മണ്ഡലത്തിൽ തകർച്ച നേരിടുന്ന നിരവധി റോഡുകളിൽ ഒന്നാണിത്. മണ്ഡലമാകെ വികസനം എത്താത്തതുമായി ബന്ധപ്പെട്ട് എംഎൽഎ ഉമ്മൻചാണ്ടിക്ക് എതിരെ വ്യാപകമായ പരാതി ജനങ്ങൾക്കിടയിലുണ്ട്
കൂരോപ്പട പങ്ങട റോഡിൽ കുഴി ; ടാറിങ് പൂർണ്ണമായും പൊളിഞ്ഞു ; നരകയാത്രയിൽ വലഞ്ഞ് നാട്ടുകാർ ; പരിഹാരം കാണാനാകാതെ എംഎൽഎ
Advertisements