കുമളി ഗ്രാമപഞ്ചായത്തിൽ  സംരംഭകർക്കുള്ള ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു

കുമളി: ഗ്രാമപഞ്ചായത്തിൽ  സംരംഭകർക്കുള്ള ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. കേരള സർക്കാരിൻ്റെ ഒരുലക്ഷം സംരംഭകർ പദ്ധതിയുടെ ഭാഗമായി വ്യാവസായിക വകുപ്പും കുമളി ഗ്രാമ പഞ്ചായത്തും സംയുക്തമായിട്ടാണ്  സംരഭകർക്കായി ഹെല്പ് ഡെസ്ക് ആരംഭിച്ചിരിക്കുന്നത്. ഹെല്പ് ഡെസ്കിൻെറ ഉദ്‌ഘാടനം  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗം വിനോദ് ഗോപി അധ്യക്ഷത വഹിച്ചു.

Advertisements

  വ്യവസായം തുടങ്ങുവാൻ ആവശ്യമായ സബ്സിഡികൾ ,വിവിധ സ്കീമുകൾ തുടങ്ങിയവയെ കുറിച്ചുള്ള സംശയങ്ങൾക്കുള്ള മറുപടികളും  കൂടാതെ അവ ലഭ്യമാക്കാൻ ആവശ്യമായ മറ്റ് സഹായങ്ങളും ഹെൽപ് ഡെസ്കിൻ്റെ ഭാഗമായി ലഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

    ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ മണിമേഖല,  ജയമോൾ മനോജ് , റോബിൻ കാരയ്ക്കാട്ട്, വ്യവസായ വകുപ്പ് ഇന്റേൺ അമീർ സുഹൈൽ, എൻആർഇജിഎ ജീവനക്കാർ, ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles