കേരളോത്സവം 2022 ലേക്കുള്ള ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിക്കുന്നു:അവസാന തിയതി ജൂലൈ 25

തിരുവനന്തപുരം : കേരളത്തിലെ യുവജനങ്ങളുടെ കലാ-കായിക-സാഹിത്യശേഷിപരിപോഷിപ്പിക്കുന്നതിന് സംസ്ഥാന യുവജനക്ഷേമബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ 2022 ലേക്കുള്ള ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു. എ4 സൈസിൽ മൾട്ടി കളറിൽ പ്രിന്റ് ചെയ്ത എൻട്രികൾ 25 ന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കണം.എൻട്രികൾ അയയ്ക്കുന്ന കവറിന് മുകളിൽ ‘കേരളോത്സവം-2022 ലോഗോ’ എന്ന് രേഖപ്പെടുത്തി മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പി.ഒ., തിരുവനന്തുപരം-43 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ: 0471-2733139, 2733602.

Advertisements

Hot Topics

Related Articles