കോട്ടയം :പാലാ നഗരസഭയിൽ ഞൊണ്ടിമാക്കൽ കവലിയിലെ തട്ടുകടയിൽ നിന്നും മാലിന്യവെള്ളം തന്റെ വീട്ടിലേക്കു ഒഴുകുന്നുവെന്ന് വീട്ടമ്മയുടെ പരാതി. പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മയായ സോണിയയും പാലാ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രവർത്തകരും നഗരസഭാ ഓഫിസിലെത്തി സെക്രട്ടറിയെ ഉപരോധിച്ചു.
ദുർഗന്ധം മൂലം ഒരു വീട്ടുകാർ ജീവിക്കാനാവില്ലെന്നു പരാതി നൽകയിട്ടും നടപടി സ്വീകരിക്കാതെ സുഗന്ധം തേടി നഗരസഭയിലെ ചില മെമ്പർമാർ ഗോവയ്ക്കു പോയതിനെ കുറിച്ചും സമര മുഖത്ത് പാലാ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആക്ഷേപമുയർത്തി.
Advertisements