മലയാളത്തിലെ ആദ്യം സമ്പൂർണ പൊലീസ് സിനിമ ഇലവീഴാപ്പൂഞ്ചിറയുടെ ടീസർ വമ്പൻ ഹിറ്റ്; സിനിമ റിലീസ് ജൂലായ് 15 ന്; ടീസർ കാണാം

കൊച്ചി: മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സമ്പൂർണ പൊലീസ് സിനിമ ഇലവീഴാപ്പൂഞ്ചിറയുടെ ടീസർ ബമ്പർ ഹിറ്റ്. സിനിയുടെ ടീസർ റീലിസ് ചെയ്തതിനു പിന്നാലെ വൻ പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. നായാട്ടിന്റെയും ജോസഫിന്റെയും തിരക്കഥാ കൃത്ത് ഷാഹി കബീർ സ്വതന്ത്ര്യ സംവിധായകനാകുന്ന സിനിമയുടെ ആദ്യ ട്രെയിലർ തന്നെ പ്രേക്ഷകർക്കിടയിൽ ആകാംഷ ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മലയാളികൾ ഏറെ കാത്തിരിക്കുന്ന സിനിമയുടെ ടീസർ അണിയറ ശില്പികൾ പുറത്തു വിട്ടിരിക്കുന്നത്.

Advertisements

55 സെക്കൻഡ് മാത്രം നീണ്ടു നിൽക്കുന്ന ടീസർ ട്രെയിലറിലെ ദുരൂഹതകൾ വീണ്ടും ഊട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നത്. സിനിമയുടെ കഥയിലേയ്ക്കു നിർണ്ണായകമായ വെളിച്ചം വീശുന്ന ചില മിന്നലടികളും അപ്രതീക്ഷിതമായെങ്കിലും ടീസറിൽ എത്തുന്നത്. പൊലീസിന്റെ കഥ വെള്ളിത്തിരയിൽ തിരക്കഥാ രൂപത്തിൽ എത്തിക്കുന്നതും ചില പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാഹിത്യ കാരനും കോട്ടയം എ.ആർ ക്യാമ്പിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ നിധീഷ് ജിയും, എ.എസ്.ഐ ആയ ഷാജി മാറാടുമാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. സിനിമ ജൂലായ് 15 ന് തീയറ്ററുകളിൽ എത്താനിരിക്കെ സിനിയുടെ ടീസറും, ട്രെയിലറും ഹിറ്റായി ഇതിനോടകം തന്നെ മാറിയിരിക്കുന്നത്.

Hot Topics

Related Articles