ഇരുപതോളം പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ!നിരീക്ഷത്തിലിരുന്ന നായ ചത്തു :നിലമ്പൂരിൽ ജനങ്ങൾക്കിടയിൽ ആശങ്ക പടരുന്നു

മലപ്പുറം: നിലമ്ബൂരില്‍ ഇരുപതോളം പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥീരികരിച്ചു. ഇതോടെ ജനങ്ങള്‍ ആശങ്കയിലായിട്ടുണ്ട്.നാട്ടുകാരെ ആക്രമിച്ച നായ നിരീക്ഷണത്തിലിരിക്കെ ചത്തിരുന്നു. ഇതിന് പിന്നാലെ തൃശൂര്‍ മണ്ണുത്തി കോളേജ് ഓഫ് വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നിരവധി ആളുകള്‍ക്ക് പുറമെ മൃഗങ്ങളെയും ഈ നായ കടിച്ചിട്ടുണ്ട്. ഇതോടെയാണ് ആശങ്ക കനത്തത്.ദിവസങ്ങളോളം പരാക്രമം തുടര്‍ന്ന നായയെ ഇ ആര്‍ എഫ് ടീം പിടികൂടിയിരുന്നു. മൃഗ സംരക്ഷ വകുപ്പിന്‍റെ നിരീക്ഷത്തിലായിരിക്കിയിരുന്നു നായ ചത്തത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായാണ് നിലമ്ബൂരിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇരുപതോളം ആളുകളെയും നിരവധി മൃഗങ്ങളെയുമാണ് നായ കടിച്ചത്. ഒരു ദിവസത്തെ സാഹസിക ശ്രമത്തിനൊടുവിലാണ് ഇ ആര്‍ എഫ് ടീം നായയെ പിടികൂടിയത്. നായയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ നായകളെയും കണ്ടെത്തി പിടിച്ച്‌ വാക്സിനേഷന്‍ നല്‍കുമെന്ന് നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം അറിയിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles