വണ്ടി പെരിയാർ: ഇഞ്ചിക്കാട് എസ്റ്റേറ്റ് ലയത്തിൽ
കഴിഞ്ഞ ഒരാഴ്ച്ചയ്ക്ക് മുൻപാണ് ഗണേശന്റെ കുടുംബത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചത്. ഇവരുടെ കുട്ടികളായ . ഭാനു . കാവ്യ എന്നിവരുടെ പഠനം ഇരുട്ടിലായത് പുറം ലോകമറിയുന്നത്.വൈ ദ്യുതി ബില്ലിൽ അധിക തുക കുടിശിഖ വന്നതോടെ ഇവരുടെ ലയത്തിലേക്കുള്ള വൈദ്യുതി വിഛേദിക്കുകയായിരുന്നു. ഗണേശന്റെ ഭാര്യ റാണി എസ്റ്റേറ്റ് തൊഴിലാളിയായി സ്ഥിരമായതോടെ യാണ് ഇവർ മുൻപുണ്ടായിരുന്ന താമസക്കാർക്ക് പകരം താമസക്കാരായി ഇവിടെ എത്തിയത്.
ശോചനീയാവസ്ഥ യിലായിരുന്നു ലയം അറ്റകുറ്റപ്പണി പണികൾ ചെയ്ത് താമസയോഗ്യമാക്കുകയും . തകരാറിലായിരുന്ന വയറിംഗുകളും മറ്റും പുനസ്ഥാപിക്കുകയും ചെയ്തു. ഇതിന് ശേഷമാണ്. വൈദ്യുതി ബില്ലിൽ അധിക തുക കുടിശിഖ കാണിച്ച് ഇവർക്ക് 375 02 രൂപയുടെ ബില്ല് ലഭിക്കുന്നത്. ഇതോടെ ഇവരുടെ ലയത്തിലേക്കുള്ളവൈദ്യുതി ബന്ധം കെ എസ് ഇ ബി അധികൃതർ വിഛേദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാധാരണ തോട്ടം തൊഴിലാളി കുടുംബമായ ഇവർക്ക് ഭീമമായ തുക അടയ്ക്കുവാൻ നിർവ്വാഹമില്ലാത്തതിനാൽ ബന്ധപ്പെട്ട അധികാരികളെയും. എസ്റ്റേറ്റ് അധികൃതരെയും വിവരമറിയിച്ചിരുന്നു. എന്നാൽ നടപടിയുണ്ടാവാത്ത സാഹചര്യത്തിൽ ഇവരുടെ നിസഹായവസ്ഥ മാധ്യമവാർത്തയായതിനെ തുടർന്ന് വണ്ടിപ്പെരിയാർ സെക്ഷൻ സബ് എൻജിനിയർ മുരുകയ്യായുടെ നേതൃത്വത്തിലുള്ള . ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.