ആലപ്പുഴയിൽ വൻ ലഹരി മരുന്ന് വേട്ട ; എംഡിഎംഎയും മാരകായുധങ്ങളുമായി യുവാവ് പിടിയില്‍

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ കഞ്ചാവും എംഡിഎംഎയും മാരകായുധങ്ങളുമായി യുവാവ് പിടിയില്‍. മണ്ണഞ്ചേരി ആനക്കല്‍ കളത്തില്‍ച്ചിറ സുജിത്ത് (24) ആണ് പിടിയിലായത്.മണ്ണഞ്ചേരിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

Advertisements

നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‌പി എംകെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും ആലപ്പുഴ ഡിവൈ എസ്‌പി ജയരാജിന്റെ നേതൃത്വത്തിലുള്ള മണ്ണഞ്ചേരി എസ്‌എച്ച്‌ ഒ മോഹിത് ഉള്‍പ്പെട്ട പ്രത്യേക സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ഇയാളില്‍ നിന്ന് നാല് ഗ്രാം എംഡിഎ എയും 90 ഗ്രാം കഞ്ചാവും മൂന്ന് വാളും കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചു.

Hot Topics

Related Articles