തിരുവനന്തപുരത്ത് ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി 95 ശതമാനം ഡിസ്കൗണ്ടിൽ സ്വർണം വാങ്ങി:ജയിൽ മേധാവിയും ഡിജിപിയുമായ സുദേഷ് കുമാറിനെതിരെ കേസെടുക്കും

തിരുവനന്തപുരം:തിരുവനന്തപുരത്ത് ഒരു ജ്വല്ലറിയിൽ ഉടമയേയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി സ്വർണം വാങ്ങിയ സംഭവത്തിൽ ജയിൽ മേധാവിയും ഡിജിപിയുമായ സുദേഷ് കുമാറിനെതിരെ കേസെടുക്കാൻ ശിപാർശ, ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയുമാണ് ശിപാർശ നൽകിയിരിക്കുന്നത്. ഒരു പ്രമുഖ ജ്വല്ലറിയിൽ മകൾക്കൊപ്പമെത്തിയ സുദേഷ്കുമാർ പണം നൽകാതെ ഏഴ് പവൻ സ്വർണമാണ് വാങ്ങിയത്. സംഭവത്തിൽ ജ്വല്ലറി ഉടമ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയിരുന്നു. ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും ഭീഷണിപ്പെടുത്തി 95 ശതമാനം ഡിസ്കൗണ്ട് വാങ്ങിയതായാണ് പരാതി. അന്വേഷണത്തിൽ ഡിജിപി ഭീഷണിപ്പെടുത്തി സ്വർണം വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

Advertisements

Hot Topics

Related Articles