പീരുമേട് മണ്ഡലത്തിലെ ദുരന്തനിവാരണ പ്രവർത്തനം; അടിയന്തര യോഗം ചേർന്നു

പീരുമേട് : മണ്ഡലത്തിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പീരുമേട് എം.എൽ.എ .വാഴൂർ സോമന്റെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്നു. വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് നിലവിലുള്ളതിനാൽ പീരുമേട് മണ്ഡലത്തിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകളുടെ അടിയന്തരയോഗം 11-07-2022 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് പീരുമേട് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് ചേർന്നു.

Advertisements

ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് പീരുമേട് താലൂക്ക് ആശുപത്രിയിൽ രണ്ട് ആർ ആർ ടി ടീമിനെ സജ്ജമാക്കുവാനും മൂന്ന് ഐസിയു ബെഡുകൾ മാറ്റിവെക്കുവാനും പോലീസ് വകുപ്പിൻറെ കീഴിൽ 7 അസ്‌ക്കാ ലൈറ്റുകൾ, 14 ജെ.സി.ബി യും അതിനുവേണ്ട ടിപ്പറുകളും സജീകരിക്കുവാനും . അഗ്‌നിരക്ഷാ സേനയുടെ കീഴിൽ 35 പേരടങ്ങുന്ന റെസ്‌ക്യു ടീമിനെ എല്ലാവിധ സന്നാഹങ്ങളോടെയും സജീകരിക്കുവാനും യോഗത്തിൽ തീരുമാനമായി .എസ്റ്റേറ്റ് ലയങ്ങളുടെ അറ്റകുറ്റപണികൾ ഉടനടി പൂർത്തിയാക്കി എല്ലാവിധ സുരക്ഷയും ഉറപ്പാക്കണമെന്ന് എം.എൽ.എ തോട്ടമുടമകളോട് ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളായ കോട്ടമല, ബോണാമി, ചീന്തലാർ, ലോണ്ട്രീ എന്നീ എസ്‌റേറ്റുകളിലെ ലയങ്ങളുടെ ശോചനീയാവസ്ഥയെ കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുവാൻ പ്ലന്റഷൻ ഇൻസ്‌പെക്ടർക്ക് നിർദേശം നൽകി. അടിയന്തര സാഹചര്യങ്ങളിൽ 16 സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുവാനുള്ള സജീകരണം ഒരുക്കിയിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചു. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും എം.എൽ.എ പറഞ്ഞു.

പീരുമേട് താലൂക് ആശൂപത്രി സൂപ്രണ്ട് ,പീരുമേട് ഡിവൈഎസ്പി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ, കെഎസ്ഇബി അധികൃതർ, വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, പ്ലന്റഷൻ അധികൃതർ ,തോട്ടമുടമകൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.