തിരുവനന്തപുരത്ത് അന്താരാഷ്ട്ര നിലവാരത്തിൽ നീന്തൽ പരിശീലന കേന്ദ്രം:നേട്ടം സ്വന്തമാക്കിയത് നെടുമങ്ങാട് നഗരസഭ

തിരുവനന്തപുരം :കായിക കേരളത്തിന്റെ മികവിനായി തിരുവനന്തപുരത്ത് അന്താരാഷ്ട്ര നിലവാരത്തിൽ നീന്തൽ പരിശീലന കേന്ദ്രം ഒരുങ്ങി. നെടുമങ്ങാട് പുലിപ്പാറയിൽ ഒന്നര ഏക്കറോളം സ്ഥലത്തു 4. 5 കോടി രൂപ ചെലവിലാണ് സംസ്ഥാഥാന സർക്കാർ നീന്തൽക്കുളം പൂർത്തീകരിച്ചത്. 50 മീറ്റർ നീളവും 25 മീറ്റർ വീതിയും ഉള്ള നീന്തൽ കുളത്തിന് 10 ട്രാക്കുകളിലാണ് പരിശീലനം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വസ്ത്രങ്ങൾ മാറാനും പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. വെള്ളം ലഭ്യമാക്കുന്നതിന് ഒരു വലിയ കിണറും ബാലൻസിങ് ടാങ്കും 3 ശുദ്ധികരണ പ്ലാന്റും നിർമ്മിച്ചിട്ടുണ്ട്. ബംഗളൂരുവിൽ നിന്ന് സ്പോർട്സ് കൗൺസിലിന്റെ 2 കോച്ചുകളുടെ സേവനവും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൂടി ലഭ്യമാകുന്നതോടെ പരിശീലനം ആരംഭിക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.