കുട്ടിക്കാനം മരിയൻ കോളേജിൽ പ്രൊഫസർ ഡോക്ടർ അജിമോൻ ജോർജ് പ്രിൻസിപ്പലായി സ്ഥാനമേറ്റു

കുട്ടിക്കാനം:മരിയൻ കോളേജിലെ  വൈസ് പ്രിൻസിപ്പലും കോമേഴ്സ് വിഭാഗം മുൻമേധാവിയും മഹാത്മാ ഗാന്ധി  സർവകലാശാലയിൽ കോമേഴ്‌സിൽ പി. ജി. ബോർഡ് ഓഫ് സ്റ്റഡീസ് അംഗവും റിസർച്ച് ഗൈഡും ഓക്‌സ്‌ഫോർഡ്  ബ്രൂക്ക്സ് യൂണിവേഴ്സിറ്റി (യു കെ ) അപ്പ്രൂവ്ഡ് മെന്ററുമായ പ്രൊഫസർ ഡോക്ടർ അജിമോൻ ജോർജ് മരിയൻ കോളേജിന്റെ എട്ടാമത്തെ പ്രിൻസിപ്പലായി സ്ഥാനമേറ്റു.
24 വർഷത്തെ അദ്ധ്യാപന പരിചയമുള്ള ഇദ്ദേഹം 1996ൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നും ഡിസ്റ്റിങ്ക്ഷനോടെ ഒന്നാം റാങ്ക് നേടിയാണ് എം.കോം പഠനം പൂർത്തിയാക്കിയത്. എം ബി എ, എം.ഫിൽ, സി.എ. (ഇന്റർ) എന്നീ ബിരുദങ്ങളും ബാങ്കിംഗിൽ പി.എച്ച്.ഡി യും കരസ്ഥമാക്കിയ ഇദ്ദേഹം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ കോമേഴ്‌സ് വിഭാഗം ഗവേഷണ മാർഗ്ഗദർശിയുമാണ്. ‘ഇന്റർനെറ്റ്‌ ബാങ്കിംഗ് – എ തിയററ്റിക്കൽ ആൻഡ് പ്രാക്ടിക്കൽ എക്സ്പ്ലോറേഷൻ’ എന്ന പേരിൽ ന്യൂ എയ്ജ് ഇന്റർനാഷണൽ പബ്ലിഷേഴ്സ് ഡോ. അജിമോന്റെ പ്രബന്ധം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. കുട്ടിക്കാനം മരിയൻ കോളേജിൽ അക്കാദമിക് കൗൺസിൽ മെമ്പറും സെക്രട്ടറിയുമായ ഇദ്ദേഹം ഇന്ത്യൻ സാമ്പത്തികകാര്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം 2005 മുതൽ 2008 വരെ TCS നു കീഴിൽ ഭൂട്ടാനിലെ ഷെറൂബ്റ്റ്‌സെ കോളേജിൽ കൊമേഴ്‌സ് ലെക്ചററായി ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിച്ചു.
  ഐ ഐ എം കൽക്കട്ട, ഐ ഐ എം ബാംഗ്ലൂർ, ഐ ഐ എം കോഴിക്കോട്, ഗ്ലോബൽ ബിസിനസ് റിവ്യൂ & ഫിനാൻസ് ഇന്ത്യ തുടങ്ങിയവയുൾപ്പടെ വിവിധ പ്രമുഖ ജേണലുകളിലായി മുപ്പത്തഞ്ചിൽപ്പരം റിസർച്ച് ആർട്ടിക്കിളുകൾ ഡോ. അജിമോൻ പ്രസിദ്ധകരിച്ചിട്ടുണ്ട്.
. വെർജീനിയായിലെ MCMJ ഇന്റർനാഷണൽ കോൺഫറൻസിലും (യുഎസ്എ) പ്രഭാഷണം നടത്തി. ഐ ഐ എം (ബാംഗ്ലൂർ), ഇന്റർനാഷണൽ ജേർണൽ ഓഫ് കൺസ്യൂമർ സ്റ്റഡീസ് തുടങ്ങിയ പ്രസിദ്ധികരണങ്ങളുടെ ഗവേഷണ ലേഖനങ്ങളിൽ നിരൂപകനായും പ്രവർത്തിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി സർവകലാശാലയിലെ ബി.കോം, ബി ബി എ പ്രോഗ്രാമുകലായി 5 പാഠപുസ്തകങ്ങൾ പ്രൊഫ. അജിമോന്റെതായുണ്ട്. എച്ച്.ആർ പരിശീലകൻകൂടിയായ അദ്ദേഹം കേരളത്തിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾക്കായി നിരവധി പരിശീലന സെഷനുകൾ നടത്തിവരുന്നു. ഇന്ത്യൻ കൊമേഴ്‌സ് അസോസിയേഷന്റെ ആജീവനാന്ത അംഗമായ പ്രൊഫ. അജിമോൻ മൂവാറ്റുപുഴ നിർമ്മല കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ എക്‌സലൻസ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.