തീപന്തമായി ബൂംറ ; ഇംഗ്ലണ്ട് മുൻനിരയെ എറിഞ്ഞുടച്ച് ഇന്ത്യൻ സ്റ്റാർ പേസർ ; ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച

സ്പോർട്സ് ഡെസ്ക്ക് : ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ തീക്കാറ്റായി ബൂംറ . പേര് കേട്ട ഇംഗ്ലണ്ട് മുൻനിര ബാറ്റർമാർക്ക് ഇന്ത്യൻ പേസറുടെ തീ പാറുന്ന പന്തുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല.ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 12 ഓവറിൽ 53-5 എന്ന നിലയിലാണ്. ബുംറ നിലവിൽ 4 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

Advertisements

പരമ്പര വിജയം ലക്ഷ്യമിട്ട് ആദ്യ ഏകദിനത്തിനിറങ്ങിയ ഇംഗ്ലണ്ട് ബുംറയുടെ മുന്നിൽ തകർന്നടിയുകയായിരുന്നു. 5 ഓവറിൽ 2 മെയ്ഡൻ ഉൾപ്പടെ 9 റൺസ് മാത്രം വിട്ടു കൊടുത്താണ് ബുംറ 4 വിക്കറ്റുകൾ വീഴ്ത്തിയത്. ജെയ്സൺ റോയ് , ജോ റൂട്ട് , സ്റ്റോക്സ്, ലിവിങ് സ്റ്റൺ എന്നിവർ സ്കോർ കണ്ടെത്താനാവാതെ സംപുജ്യരായി മടങ്ങി. ശേഷിച്ച വിക്കറ്റ് ഷമിയാണ് നേടിയത്.

Hot Topics

Related Articles