പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ആനപ്പുറത്ത് കയറി നിന്ന് പള്ളി നേർച്ചയിൽ ആഘോഷം സംഘടിപ്പിച്ചവർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊഴിഞ്ഞാമ്പാറയിൽ പള്ളി നേർച്ചയ്ക്കിടെയാണ് ആനപ്പുറത്ത് കയറി, ചവിട്ടി നിന്ന് ഒരു സംഘം ആഘോഷം പ്രകടിപ്പിച്ചത്. ആനപ്പുറത്ത് കയറി നിന്ന് ആഘോഷം സംഘടിപ്പിച്ചവർക്ക് എതിരെ ആദ്യം പ്രതിഷേധവുമായി രംഗത്ത് എത്തിയത് ആന പ്രേമികൾ തന്നെയാണ്. കൊമ്പന്മാരെ സ്നേഹത്തോടെ ഓമനിച്ച് കൊണ്ടു നടക്കുന്ന ആന പ്രേമികൾ കൊമ്പന്മാരുടെ മുകളിൽ ചവിട്ടി നിന്ന് ആഘോഷിച്ചവർക്ക് നേരെ കടുത്ത പ്രതിഷേധമാണ് പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ പള്ളിയിൽ നടന്ന നേർച്ചയ്ക്കിടെയാണ് ഒരു ആന പ്രേമിയ്ക്കും അംഗീകരിക്കാൻ കഴിയാത്ത രീതിയിലുള്ള ആഘോഷം ഒരു സംഘത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. കൊമ്പന്മാരായ പുതുപ്പള്ളി കേശവനും, പുതുപ്പള്ളി സാധുവും അണിനിരന്ന ചടങ്ങിലാണ് ആനപ്പുറത്ത് കയറി നിന്ന് ഒരു സംഘം ആഘോഷം സംഘടിപ്പിച്ചത്. ഇതിനെതിരെ ഇതിനോടകം തന്നെ ആന പ്രേമികളും രംഗത്ത് എത്തിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേവീ ദേവന്മാരെ തിടമ്പേറ്റുന്ന ആനയുടെ തലക്കുന്നിയിൽ കാല് ചവിട്ടി നിന്ന് കൊടിക്കൂറ ഉയർത്തിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ആന പ്രേമികളുടെ ഗ്രൂപ്പുകളിൽ ചർച്ചയായിട്ടുണ്ട്. ഇത്തരം കോപ്രായങ്ങൾ ആണ് പൊതു സമൂഹത്തിൻറെ ഇടയിൽ ആനകളെ ചൂഷണം ചെയ്യുന്നൂ എന്ന കാഴ്ചപ്പാട് ഉണ്ടാക്കുന്നതാണെന്ന് ഇവർ വാദിക്കുന്നു.
ഇത്തരം പരുപാടികളിൽ ആനകളെ പങ്കെടുപ്പിക്കാൻ ആനകളെ കാശിന് വേണ്ടി വിട്ടു നൽകുന്ന ഉടമകൾ കരുതുക ഇത്തരം കോപ്രായങ്ങളാണ് ആചാരങ്ങളെ മുച്ചൂടും മുടിക്കുന്നത് അതിന് കൂട്ടുനിൽക്കുന്നതെന്നും ഇത് നിങ്ങളുടെയും നിലനിൽപ്പിൻറെ പ്രശ്നമാണ് എന്ന് ഉടമകൾ തിരിച്ചറിയണമെന്നും ആനപ്രേമികൾ വാദിക്കുന്നു.
ആനയ്ക്കും വേദനിയ്ക്കില്ലേ..!
ആനയ്ക്കു നേരെയുണ്ടാകുന്ന ആക്രമണമായി തന്നെ ഇത്തരം സംഭവങ്ങളെ കാണണമെന്നു തന്നെയാണ് വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ അടക്കം അഭിപ്രായം. ആനയുടെ പുറത്ത് കയറുന്നതും, ആനയെ ചവിട്ടുന്നതും അക്രമമായി തന്നെ പരിഗണിക്കാം. ഇത്തരത്തിൽ ആക്രമണം നടത്തുന്നവർക്ക് എതിരെ നിയമപരമായ നടപടികൾ തന്നെ സ്വീകരിക്കണം. വന്യമൃഗമാണ് എന്നുള്ള പരിഗണന നൽകി തന്നെ വേണം ആനകളെ എഴുന്നെള്ളിക്കാൻ. ഈ പരിഗണന ലഭിക്കുന്നതിനു വേണ്ടിയാണ് നാട്ടാണ പരിപാലന ചട്ടം അടക്കം ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ, പലരും ഇത് ലംഘിച്ച് ആനയോട് ക്രൂരമായാണ് പെരുമാറുന്നതെന്നും വനം വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.