ഓവൽ: ഇംഗ്ലണ്ടിന്റെ അഭിമാന മൈതാനമായ ഓവലിൽ ഇംഗ്ലീഷുകാരെ തവിടുപൊടിയാക്കി ടീം ഇന്ത്യയ്ക്ക് പത്തരമാറ്റ് വിജയം. ഇംഗ്ലീഷ് ബാറ്റിംങ് നിരയെ ബുംറ എറിഞ്ഞിട്ടപ്പോൾ, ബൗളർമാർക്കുമേൽ സ്വതസിദ്ധമായ ശൈലിയിൽ അഴിഞ്ഞാടി രോഹിത്തും ധവാനും. ഇതോടെ പത്തു വിക്കറ്റിന്റെ ഉജ്വല വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആറ് റൺ എടുത്തപ്പോഴേയ്ക്കും റോയിയെയും, റൂട്ടിനെയും മടക്കിയ ബുംറ ഇന്ത്യയ്ക്ക് നിർണ്ണായമായ തുടക്കം നൽകി. ഒരു റൺ കൂടി കൂട്ടിച്ചേർത്ത സ്‌റ്റോക്‌സിനെ ഷമിയും കീഴടക്കി. പതിയെ ഇന്നിംങ്‌സ് കെട്ടിപ്പെടുക്കാൻ ശ്രമിച്ച ബ്രയസ്‌റ്റോയെയും ലിവിംങ്‌സ്റ്റണ്ണിനെയും ബുംറ വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
26 ന് അഞ്ച് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ 53 വരെ എത്തിച്ചത് മോയിൻ അലി ജോസ് ബട്ട്‌ലർ കൂട്ടുകെട്ടായിരുന്നു. പിന്നീട്, ഓരോരുത്തരെയായി തകർത്തു വിട്ട് ടീം ഇന്ത്യ 110 റണ്ണിന് ഇംഗ്ലണ്ടിനെ കൂടാരെ കയറ്റി. മറുപടി ബാറ്റിംങിനായി ഇറങ്ങിയ ഇന്ത്യയ്ക്ക് കൃത്യമായ ലക്ഷ്യത്തോടെയാണ് രോഹിത്തും ധവാനും ബാറ്റ് വീശിയത്. 58 പന്തിൽ 76 റണ്ണുമായി രോഹിത്തും, 54 പന്തിൽ 31 റണ്ണുമായി ധവാനും ടീം ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചു വിജയതീരത്ത് എത്തിച്ചു. ഇന്ത്യയ്ക്കു വേണ്ടി ബുംറ ആറും, ഷമി മൂന്നും, പ്രദീഷ് കൃഷ്ണ ഒരു വിക്കറ്റും നേടി.