വീടിനുള്ളിൽ ഒളിച്ചിരുന്ന് വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കട്ടപ്പനയിലെ ചുമട്ടു തൊഴിലാളി അറസ്റ്റിൽ

കട്ടപ്പന:മാർക്കറ്റിലെ ചുമട്ടുതൊഴിലാളി കൊച്ചുകാമാക്ഷി കൊട്ടയ്ക്കാട്ട് പ്രസാദ് (52) ആണ് പ്രതി.കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെ വൈകിട്ട് ആണ് സംഭവം നടന്നത്. 65 വയസുള്ള വയോധികയാണ് ആക്രമിക്കപ്പെട്ടത്. ശരീരമാസകലം പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുഖമില്ലാതെ കിടക്കുന്ന ഭർത്താവും വയോധികയും മാത്രമാണ് വീട്ടിൽ താമസം. വൈകിട്ട് ഭർത്താവിനെ കാണുന്നതിനെന്ന വ്യാജനേയാണ് പ്രസാദ് വീട്ടിലെത്തിയത്. ഈ സമയത്ത് വയോധിക അയൽപക്കത്തെ വീട്ടിൽ പോയിരിക്കുകയായിരുന്നു.
ഭർത്താവിനോട് യാത്ര പറഞ്ഞ് ഇറങ്ങിയ പ്രസാദ് വീടിനുള്ളിൽ ഒളിച്ചിരുന്നു. ഈ വിവരം അറിയാതെ മടങ്ങിയെത്തിയ വയോധിക വാതിൽ അടച്ച ശേഷം വസ്ത്രം കഴുകാനായി ശുചിമുറിയിലേക്ക് കയറി. ഈ സമയത്ത് ഒളിച്ചിരുന്ന പ്രതി വയോധികയെ കടന്നു പിടിക്കുകയായിരുന്നു.

Advertisements

കുതറി ഓടാൻ ശ്രമിച്ച ഇവരെ പ്രതി ബലമായി പിടിച്ചു. മൽപിടുത്തത്തിനിടെ വയോധികയെ തള്ളി താഴെയിട്ട പ്രസാദ് തറയിലിട്ട് വലിച്ചിഴച്ചു. വയോധികയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെയാണ് പ്രതി പിടിവിട്ടത്. തുടർന്ന് ഇയാൾ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ വളഞ്ഞിട്ട് പിടിച്ചു. വിവരം അറിഞ്ഞ് കട്ടപ്പനയിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. പ്രിന്‍സിപ്പല്‍ എസ്.ഐ. കെ. ദിലീപ് കുമാര്‍, എ.എസ്.ഐ കെ.വി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

Hot Topics

Related Articles