ഉപ്പുതറ:ശക്തമായ മഴയിലും കാറ്റിലും വൻ മരം ഒടിഞ്ഞുവീണ് അയ്യപ്പൻകോവിലിൽ ലക്ഷങ്ങളുടെ കൃഷിനാശം. അയ്യപ്പൻകോവിൽ അമ്പലമേട് അഷറഫ് ആരംപുളിക്കലിന്റെ കൃഷിയിടത്തിലാണ് വൻ എലവ് മരം ഒടിഞ്ഞു വീണ് അരയേക്കറോളം കൃഷിനാശം ഉണ്ടായത്.
അഷറഫും ഭാര്യ ഷിനുവും കൃഷിയിടത്തിൽ ജോലി ചെയ്യവേയാണ് മരം വട്ടം ഒടിഞ്ഞ് വീണത്. തലനാരി ഇഴക്കാണ് ഈകുടുബം അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത്.മരം വീണതോടെ ലക്ഷങ്ങളുടെ കൃഷിനാശം ആണ് സംഭവിച്ചത്.
മരം വീണതിനെ തുടർന്ന് അര ഏക്കറിന് മുകളിലെ ഏലചെടികൾ പൂർണമായും നശിച്ചു. മരത്തിന്റെ ഭാഗങ്ങൾ കൃഷിയിടത്തിൽ നിന്നും മാറ്റുന്നതിനും ബുദ്ധിമുട്ട് നേരിടുകയാണ്. ഇത്തരത്തിലുള്ള മരങ്ങൾ വനം വകുപ്പിന് മാത്രമേ വെട്ടിമാറ്റുവാൻ സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ ജില്ലയിലെ കാർഷികമേഖലകളിൽ ഇത്തരത്തിലുള്ള വൻ മരങ്ങൾ അപകടഭിക്ഷണി ഉയർത്തുകയാണ്. നാശനാഷ്ടത്തിനെ തുടർന്ന് സർക്കാരിൽ നിന്നും ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകൻ.