ലോഡ്സ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ നിര്‍ണായകമായ രണ്ടാമത്തെ മത്സരം ഇന്ന് ലോഡ്സില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 5.30 മുതലാണ് മത്സരം. ആദ്യ മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ ഗംഭീര വിജയം നേടിയ ഇന്ത്യയ്ക്ക് ഇന്ന് ജയിക്കാനായാല്‍ മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പര സ്വന്തമാക്കാം. അതേസമയം ഇന്നത്തെ മത്സരം ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനുള്ള കഠിന ശ്രമത്തിലാണ് ഇംഗ്ലണ്ട്. ട്വന്റി-20 പരമ്പര നഷ്ടമായ ഇംഗ്ലണ്ടിന് ഏകദിന പരമ്പര കൈവിടാതിരിക്കുക എന്നത് അഭിമാന പ്രശ്നമാണ്.
ഇന്നത്തെ മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. പരിക്കിന്റെ പിടിയിലായ വിരാട് കൊഹ്ലി ഇന്നും കളിക്കാന്‍ സാധ്യത കുറവാണ്. അര്‍ഷദീപിനും കളിക്കാനായേക്കില്ല. കഴിഞ്ഞ മത്സരത്തില്‍ ജയിച്ച ഇലവനെ തന്നെ ഇന്ത്യ കളത്തിലിറക്കാനാണ് സാധ്യത.
സാധ്യതാ ടീം: രോഹിത്, ധവാന്, ശ്രേയസ്, സൂര്യ, പന്ത്,ഹാര്‍ദ്ദിക്,ജഡേജ,ഷമി,ബുംറ,പ്രസിദ്ധ്,ചഹല്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇംഗ്ലീഷ് പരിമിത ഓവര്‍ ടീമുകളുടെ നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷം ജോസ് ബട്ട്ലര്‍ക്ക് കാര്യങ്ങള്‍ അത്ര പന്തിയല്ല. ഇന്ത്യയ്ക്കെതിരായ ട്വന്റി-20 പരമ്പര നഷ്ടവും തോല്‍വികളും ബാറ്റിംഗിലെ പിഴവുകളും അദ്ദേഹത്തേയും ടീമിനേയും സമ്മര്‍ദ്ദത്തിലാക്കുന്നു. ഇംഗ്ലണ്ട് നിരയിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട് ക്രെയ്ഗ് ഓവര്ട്ടണ് പകരം സാം കറന് കളിച്ചേക്കും.
സാധ്യതാ ടീം: ബട്ട്ലര്‍,റോയ്, റൂട്ട്,ബെയര്‍സ്റ്റോ,സ്റ്റോക്സ്,ലിവിംഗ്സ്റ്റണ്,മോയിന്‍,വില്ലി, ഓവര്ട്ടണ്/സാം,കാര്‍സ്,ടോപ്ലെ.