തിരുവനന്തപുരം: പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ഈ വര്‍ഷത്തെ തിരുവോണം ബമ്ബര്‍ ടിക്കറ്റ് പ്രകാശനം ചെയ്തു.ധനമന്ത്രി ബാലഗോപാല്‍, മന്ത്രി ആന്റണി രാജുവിന് ടിക്കറ്റ് നല്‍കിയാണ് പ്രകാശനം ചെയ്തത്. നടന്‍ സുധീര്‍ കരമനയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. 25 കോടിയാണ് ബമ്ബറിന്റെ ഒന്നാം സമ്മാനം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭാഗ്യക്കുറി സമ്മാനതുകയാണിത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ 12 കോടിയായിരുന്നു തിരുവോണം ബമ്ബറിന്റെ സമ്മാനത്തുക.ബമ്ബറിന്റെ വില്‍പ്പന ജൂലൈ 18നാണ് ആരംഭിക്കുകയെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 18ന് നറുക്കെടുപ്പ് നടക്കും. സമ്മാനത്തുക വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ ടിക്കറ്റ് വിലയിലും വ്യത്യാസമുണ്ട്. നിലവിലെ 300 രൂപയില്‍ നിന്ന് 500 രൂപയായാണ് ടിക്കറ്റ് വില ഉയരുന്നതെന്ന് ലോട്ടറി വകുപ്പ് അറിയിച്ചു.
രണ്ടാം സമ്മാനം അഞ്ച് കോടി രൂപ ഒരാള്‍ക്ക്. മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേര്‍ക്ക്.ആകെ 126 കോടി രൂപയുടെ സമ്മാനം ഇത്തവണ ഉണ്ടാകും. അഞ്ചുലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. ഒന്‍പത് പേര്‍ക്കാകും സമാശ്വസ സമ്മാനം ലഭിക്കുക. 25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാല്‍ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്.90 ലക്ഷം ടിക്കറ്റുകള്‍ ഇത്തവണ അച്ചടിക്കും. കഴിഞ്ഞ വര്‍ഷം 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. കൊവിഡ്കാല പ്രതിസന്ധികളും സാമ്ബത്തിക ബുദ്ധിമുട്ടുകളും ഒക്കെ മറികടന്ന് ഇത്തവണത്തെ ഓണം കുറച്ചുകൂടി കളറാകുമെന്നാണ് ലോട്ടറി പ്രേമികളുടെ പ്രതീക്ഷ. ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനതുകയുള്ളഭാഗ്യക്കുറി ഇനി കേരളത്തിന് സ്വന്തമാകുകയാണ്.