കൊച്ചി: മാലിന്യ കൂമ്പാരത്തിൽ ദേശീയ പതാക ഉപേക്ഷിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കിഴക്കമ്പലം സ്വദേശി ഷമീർ, തോപ്പുംപടി സ്വദേശി സജാർ , ഇടുക്കി സ്വദേശി മണി ഭാസ്‌കർ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ചയാണ് ഇരുമ്പനത്ത് ദേശീയ പതാകകൾ മാലിന്യകൂമ്പാരത്തിൽ കണ്ടെത്തിയത്. പ്രതികളെ തൃപ്പുണിത്തുറ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഇവർ കോസ്റ്റ് ഗാർഡിൽ നിന്നും മാലിന്യം ശേഖരിച്ച് യാർഡിൽ സൂക്ഷിക്കുകയും ഇവിടെ നിന്ന് ഇരുമ്പനം ഭാഗത്തെ മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിക്കുക ആയിരുന്നുവെന്നാണ് കണ്ടെത്തൽ.
കടത്തു കടവിൽ റോഡരികിൽ തള്ളിയ മാലിന്യക്കൂമ്പാരത്തിൽ ദേശീയ പതാക കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസെത്തി ബഹുമാനപൂർവം പതാക മടക്കിയെടുക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശ്മശാനത്തിനു സമീപമുള്ള സ്ഥലത്ത് ടിപ്പറിൽ കാെണ്ടു വന്നാണ് മാലിന്യം തള്ളിയത് എന്നാണ് നാട്ടുകാർ പറയുന്നത്. മാലിന്യക്കൂമ്പാരത്തിൽ നിരവധി ദേശീയപതാകകളും കോസ്റ്റ് ഗാർഡിന്റെ പതാകകളും അലക്ഷ്യമായി കിടന്നിരുന്നു. ദേശീയപതാകകൾക്ക് പുറമെ കോസ്റ്റ് ഗാർഡിന്റെ ലൈഫ് ജാക്കറ്റ് ഉൾപ്പടെയുള്ളവ മാലിന്യത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.