തിരുവനന്തപുരം:ബമ്പർ ലോട്ടറി അടിച്ചിരുന്നെങ്കിൽ കെ. എസ്. ആർ. ടി. സി. യിലെ ശമ്പളം നൽകാമായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. തിരുവോണം ബമ്പർ ഭാഗ്യക്കുറി പുറത്തിറക്കുന്ന ചടങ്ങിൽ വെച്ചാണ് ഗതാഗതമന്ത്രിയുടെ പരാമർശമുണ്ടായത്. ചടങ്ങിന്റെ അധ്യക്ഷനായിരുന്നു മന്ത്രി ആന്റണി രാജു. അധ്യക്ഷ പ്രസംഗത്തിന്റെ തുടക്കത്തിലാണ് തമാശയായി മന്ത്രി ഇക്കാര്യം പറഞ്ഞത്.
‘ചടങ്ങിലേക്ക് സ്വാഗതം ചെയ്ത സമയത്ത് ഇവിടെ എല്ലാവർക്കും പുസ്തകം തരികയുണ്ടായി. ആ സമയത്ത് ഉപഹാരത്തിന് പകരം ലോട്ടറിയായിരുന്നെങ്കിൽ എന്ന് ആശിച്ചിരുന്നു. ചടങ്ങിൽ പങ്കെടുത്ത ധനമന്ത്രിയോട് ഇക്കാര്യം ഞാൻ പറഞ്ഞിരുന്നു. ലോട്ടറിയെങ്ങാനും അടിച്ചിരുന്നെങ്കിൽ നിങ്ങളെ കിട്ടില്ലല്ലോ, അതിനാൽ പുസ്തകം തന്നാൽ മതിയെന്ന് തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് കെ. എസ്. ആർ. ടി. സി. ജീവനക്കാർക്ക് ശമ്ബളം കൊടുക്കാനെങ്കിലും പറ്റുമായിരുന്നു’, മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശമ്ബളം കൊടുക്കൽ കെ. എസ്. ആർ. ടി. സി. യെ സമ്ബന്ധിച്ചിടത്തോളം വലിയ കീറാമുട്ടിയായി നിൽക്കുന്നസമയത്താണ് മന്ത്രിയുടെ പരാമർശം. കുറച്ച് മാസങ്ങളായി ശമ്ബളവിതരണം മുടങ്ങിയത് കാരണം തൊഴിലാളി യൂണിയനുകൾ മാനേജ്മെന്റുമായി സമരത്തിലാണ്. ഇതിനിടെ സൂപ്പർവൈസർജീവനക്കാർക്കുമുമ്ബ് സാധാരണ ജീവനക്കാർക്ക് ശമ്ബളം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനിടെയാണ് മന്ത്രിയുടെ ലോട്ടറി പരാമർശം.