തിരുവനന്തപുരം :സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിന് പിന്നാലെ മാപ്പുചോദിച്ച് കോവളം എം. എൽ. എ എം വിൻസെന്റ്.നിയമസഭയിൽ എം വിൻസെന്റിന്റെ പ്രസ്താവനയ്ക്കെതിരെ കൊയിലാണ്ടി എം. എൽ. എ കാനത്തിൽ ജമീല ശക്തമായി പ്രതികരിച്ചതോടെയാണ് അദ്ദേഹം സ്വയം തിരുത്തിയത്.കഴിഞ്ഞ ബുധനാഴ്ച നിയമസഭയിലെ ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയായിരുന്നു എം വിൻസെന്റ് ‘നിത്യഗർഭിണി കുടുംബാസൂത്രണത്തിന് ആവശ്യപ്പെടുന്നത് പോലെ’ എന്ന പ്രസ്താവന നടത്തിയത്. പ്രസ്താവനയ്ക്ക് പിന്നാലെ, ഭരണപക്ഷ എം. എൽ. എ എതിർപ്പ് പ്രകടിപ്പിച്ചു.തുടർന്നാണ്, പറഞ്ഞത് ശരിയല്ല എന്ന് മനസ്സിലായ വിൻസെന്റ് മാപ്പ് ചോദിച്ച് രംഗത്തെത്തിയത്. തെറ്റായ പ്രയോഗം സ്വയം തിരുത്തി മാതൃകയാകുകയാണ് വിൻസെന്റ് എം. എൽ. എ. അതേസമയം, കെ. കെ രമയ്ക്കെതിരായ പരാമർശത്തിൽ ഖേദമില്ലെന്ന നിലപാടിലാണ് എം എം മണി എം. എൽ. എ.