വാറന്റി നൽകാതെ തട്ടിപ്പ് ; സിയോമി ചീഫ്‌ എക്സിക്യൂട്ടീവ് ആഫിസറെ അറസ്റ്റ് ചെയ്യുവാൻ കോടതി ഉത്തരവ്

കോട്ടയം: കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ് പാലിക്കുവാൻ കാലതാമസം വരുത്തിയ സിയോമി കമ്പനി ചീഫ് എക്സിക്യൂട്ടീവ് ആഫീസർ മനുകുമാർ ജയിനിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഉപഭോക്ത്രു തർക്ക പരിഹാര കമ്മിഷൻ പോലീസിനോട് നിർദ്ദേശിച്ച് ഉത്തരവ് ആയി.സിയോമി കംബനി നിർമ്മിച്ച പവർ ബാങ്ക് വാങ്ങിയ കോട്ടയം കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വ. സോണി സെബാസ്റ്റ്യൻ ഉപഭോക്ത്രു തർക്ക പരിഹാര കമ്മീഷനിൽ നൽകിയ പരാതിയിൽ ആണ് സിയോമി കമ്പനി ചീഫ്‌ എക്‌സിക്യൂട്ടീവ് ആഫീസറെ അറസ്റ്റ് ചെയ്യുവാൻ ഉത്തരവ് ആയത്.

Advertisements

താൻ വാങ്ങിയ പവർ ബാങ്കിന് നിർമാണ തകരാർ ഉണ്ടായിട്ടും വാറന്റി കാലയളവിൽ മാറി നൽകാത്തതിനെ തുടർന്ന് ആണ് സിയോമി കമ്പനിക്കെതിരെ സോണി സെബാസ്റ്റ്യൻ കോട്ടയം ഉപഭോക്ത്രു തർക്ക പരിഹാര കമ്മീഷനിൽ കേസ് നൽകിയത്. വിശദമായ തെളിവ് എടുത്ത ശേഷം നിർമാണ തകരാർ ഉളള പവർ ബാങ്ക് വാറൻറി കാലയളവിൽ മാറി നൽകാതിരുന്നത് സിയോമി കമ്പനിയുടെ ഭാഗത്ത് നിന്നുളള അനുചിത വ്യാപാര നയവും സേവന വീഴ്ച ആണെന്ന് കണ്ടെത്തിയ ഉപഭോക്ത്രു തർക്ക പരിഹാര കമ്മിഷൻ കേടായ പവർ ബാങ്ക് മാറി നൽകുകയോ അല്ലെങ്കിൽ പവർ ബാങ്കിൻറെ വിലയായ 1500 രുപയും നഷ്ടപരിഹാരമായി 5000 രൂപയും ഒരു മാസത്തിനകം പരാതിക്കാരനു നൽകുവാൻ സിയോമി കമ്പനിയോട് നിർദ്ദേശിച്ചു


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

17_2_2020ൽ ഉത്തരവ് ആയിരുന്നു. എന്നാൽ കമ്പനി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന് പരാതിക്കാരൻ ഉപഭോക്ത്രു തർക്ക പരിഹാര കമ്മീഷനിൽ വിധി നടത്ത് ഹർജി നൽകി. വിധി നടത്ത് ഹർജി നൽകിയ ശേഷം കമ്പനി പരാതിക്കാരന് വിധിക്കടം നൽകി എങ്കിലും ഒരു മാസത്തിനകം വിധിസംഖ്യ പരാതിക്കാരന് നൽകാതിരുന്നത് കൺസ്യമർ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം മൂന്ന് മാസം തടവും കാൽ ലക്ഷം രൂപ പിഴയക്കും ശിക്ഷാർഹമാണ് എന്ന് കാണിച്ചു സോണി സെബാസ്റ്റ്യൻ കോട്ടയം ഉപഭോക്ത്രു തർക്ക പരിഹാര കമീഷനിൽ ഹർജി
നൽകുകയുണ്ടായി. ആ ഹർജിയിൽ വാദം കേട്ട അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റ് ആയും ആർ.ബിന്ദു, കെ.എം ആൻ്റൊ എന്നിവർ അംഗങ്ങളായും ഉളള കോട്ടയം ജില്ലാ ഉപഭോക്ത്രു തർക്ക പരിഹാര കമ്മീഷൻ ഇന്ത്യയിലെ മൊബൈൽ വ്യവസായ ഭീമനായ സിയോമി കമ്പനി ചീഫ് എക്സിക്യൂട്ടീവ് ആഫീസറെ അറസ്റ്റ് ചെയ്തു ഹാജരാക്കുവാൻ പോലീസിനൊട് നിർദ്ദേശിച്ച് ഉത്തരവ് ആയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.