കോട്ടയം ഈരയിൽക്കടവ് റോഡിന് ശാപമോക്ഷം: വെളിച്ചമില്ലാത്ത റോഡിൽ വെളിച്ചം എത്തുന്നു; തുണയായത് നഗരസഭ അംഗം ഷീജ അനിലിന്റെയും നഗരസഭ ഭരണാധികാരികളുടെയും മികവ്

കോട്ടയം: ഈരയിൽക്കടവ് റോഡിലെ ഇരുട്ടിന് ശാപമോക്ഷം. ഈരയിൽക്കടവ് റോഡിലെ ഇരുട്ടിനെയും പാമ്പിനെയും പേടിച്ച് വഴിനടക്കാനാവാതിരുന്ന നാട്ടുകാർക്ക് ഇനി വെളിച്ചത്തിന്റെ തെളിച്ചം ലഭിക്കും. ഈരയിൽക്കടവ് റോഡിൽ തെരുവ് വിളക്ക് സ്ഥാപിച്ച നടപടികൾ വ്യാഴാഴ്ച വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും. നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ വെളിച്ചം സ്ഥാപിക്കുന്നത്.

Advertisements

നാലു വർഷം മുൻപ് ഉദ്ഘാടനം ചെയ്ത ബൈപ്പാസ് റോഡിൽ മതിയായ വെളിച്ചമില്ലെന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടർന്നു നഗരസഭ അംഗം അഡ്വ.ഷീജ അനിലും, മുൻ നഗരസഭ അംഗമായിരുന്ന സനൽ തമ്പിയും, നഗരസഭ ഭരണാധികാരികളും ചേർന്നാണ് ഇവിടെ വെളിച്ചം എത്തിക്കുന്നതിനായി വൈദ്യുതി പോസ്റ്റ് സ്ഥാപിച്ചത്. എന്നാൽ, രാഷ്ട്രീയ തർക്കങ്ങളെ തുടർന്നു പോസ്റ്റിൽ ലൈറ്റ് സ്ഥാപിക്കുന്ന ജോലികൾ നീണ്ടു പോകുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭ ആക്ടിംങ് ചെയർമാനായി ബി.ഗോപകുമാറും പദ്ധതിയുമായി സഹകരിച്ചു. ഇതോടെയാണ് അതിവേഗം പദ്ധതി പൂർത്തിയായിരിക്കുന്നത്. നേരത്തെ ഈരയിൽക്കടവിലെ ഇരുട്ടിൽ റോഡിൽ അപകടങ്ങൾ പതിവായിരുന്നു. നിരന്തരം അപകടങ്ങൾ ഉണ്ടായതിനെ തുടർന്നാണ് നാട്ടുകാർ ഇവിടെ പോസ്റ്റ് സ്ഥാപിച്ച് തെരുവ് വിളക്ക് സ്ഥാപിക്കണമെന്ന നിലപാട് സ്വീകരിച്ചത്. ഇതേ തുടർന്നാണ് ഇപ്പോൾ ഇവിടെ തെരുവ് വിളക്ക് സ്ഥാപിച്ചിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.