കൊച്ചി : സർക്കാർ ജീവനക്കാർക്കായി കേരള എൻ.ജി.ഒ.യൂണിയൻ സംഘടിപ്പിച്ച എട്ടാമത് സംസ്ഥാന ചെസ്സ് -കാരംസ് ചാമ്പ്യൻഷിപ്പിൽ എറണാകുളവും തൃശ്ശൂരും ജേതാക്കളായി.എറണാകുളം സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം അന്താരാഷ്ട്ര ചെസ്സ് താരം അഡ്വ:അഭിജിത് മോഹൻ നിർവഹിച്ചു.ചെസ്സ് മത്സരത്തിൽ എറണാകുളത്തും നിന്നും വി.സാജൻ ഒന്നാം സ്ഥാനവും തിരുവനന്തപുരം നോർത്തിൽ നിന്നുള്ള എസ്.ജ്യോതി രണ്ടാം സ്ഥാനവും വയനാടിൽ നിന്നും വി.ആർ.സന്തോഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.കാരംസ് ഡബിൾസ് ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിച്ച് കെ.കെ.സജിയും, പി.വി.ശ്രീകുമാറും ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലയിൽ നിന്നും കെ.സുനിൽ കുമാർ,ടി.കെ.രജീഷ് എന്നിവർ രണ്ടാം സ്ഥാനവും,പാലക്കാട് ജില്ലയിൽ നിന്നും എ.ആർ.ഇസ്മയിൽ,ആർ.രമേഷ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.പതിനഞ്ച് ജില്ലാ കമ്മിറ്റികളിൽ നിന്നുമായി നാല്പത്തിയഞ്ച് പ്രതിഭകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.സംസ്ഥാന പ്രസിഡന്റ് എം.വി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ജനറൽ സെക്രട്ടറി എം.എ.അജിത് കുമാർ സ്വാഗതവും കലാകായിക സബ് കമ്മിറ്റി കൺവീനർ പി.പി.സന്തോഷ് നന്ദിയും പറഞ്ഞു.സംസ്ഥാന വൈ: പ്രസിഡന്റ് ബി.അനിൽകുമാർ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ചെസ്സ് മത്സരം പി.എസ്.അമീർ അലിയും, കാരംസ് കെ.റെജികുമാറും നിയന്ത്രിച്ചു. വിജയികൾക്ക് സംസ്ഥാന പ്രസിഡണ്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.