കൊച്ചി : സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ് കാര്‍ത്തിക് ശങ്കര്‍. ലക്ഷക്കണക്കിന് ഫോളോവേഴ്സും കാര്‍ത്തിക്കിനുണ്ട്. ഇപ്പോഴിതാ നടന്‍ ദിലീപിനെ കാണാന്‍ ചെന്നപ്പോള്‍ ഉണ്ടായ സംഭവങ്ങളെക്കുറിച്ച് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
‘ദിലീപേട്ടനോട് സംസാരിച്ച് അവസാനം ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോ അദ്ദേഹത്തിന്റെ മറുപടി കേട്ട് എനിക്ക് ഭയങ്കര വിഷമമായി. ഫോട്ടോ എടുക്കുന്നതില്‍ പ്രശ്നം ഒന്നുമില്ലടാ, പക്ഷെ ആ ഫോട്ടോ കൊണ്ട് നിനക്ക് ഒരു പ്രശ്നവും വരരുത്”- എന്നായിരുന്നു ദിലീപ് പറഞ്ഞതെന്ന് കാര്‍ത്തിക് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ജനപ്രിയ നായകനൊപ്പം എന്ന് പറഞ്ഞ് ഫോട്ടോ ഞാന്‍ ഫേസ്ബുക്കിലിട്ടപ്പോള്‍ കുറേ നെഗറ്റീവ് കമന്റുകള്‍ വന്നു. കലാകാരന്‍ എന്ന രീതിയിലും, ചെറുപ്പം മുതല്‍ കാണുന്നതല്ലേ, ആ ഒരു ഇതിലാണ് ഫോട്ടോയെടുത്തത്. ബാക്കിയൊക്കെ വേറെ സൈഡാണ്.’- എന്നാണ് കാര്‍ത്തിക് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.