തിരുവനന്തപുരം :വിമാനയാത്രക്കിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കേസില്‍ മുന്‍ എം എല്‍ എ കെ എസ് ശബരീനാഥിന് നോട്ടീസ്.നാളെ രാവിലെ പത്തിന് ശംഖുമുഖം എ സി പിക്ക് മുമ്ബാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെ ഏഴിന് ശംഖ്മുഖം പോലീസ് ശബരീനാഥിന്റെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.വിമാനത്തിലെ പ്രതിഷേധത്തിന് നിര്‍ദ്ദേശം നല്‍കിയത് ശബരിനാഥനെന്ന് സൂചിപ്പിക്കുന്ന വാട്സ്‌ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കേരള ഒഫീഷ്യല്‍ ഗ്രൂപ്പ്’ എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് ലോഗോ ഡിസ്പ്ലേ പിക്ച്ചറായിട്ടുള്ള ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പുറത്ത് വന്നത്.മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ വരുന്നുണ്ട് എന്ന വിവരമാണ് ശബരീനാഥന്‍ എം എല്‍ എ എന്ന പേരില്‍ സേവ് ചെയ്ത നമ്ബറില്‍ നിന്നും സന്ദേശമയച്ചിരിക്കുന്നത്. രണ്ടു പേര്‍ ഫ്‌ളൈറ്റില്‍ കയറി കരിങ്കൊടി കാണിച്ചാല്‍.’ എന്ന് അപൂര്‍ണമായ നിര്‍ദേശവും ഇതിനൊപ്പമുണ്ട്. എന്തായാലും ഫ്ളൈറ്റില്‍ നിന്ന് പുറത്ത് ഇറക്കാന്‍ കഴിയില്ലല്ലോ എന്നും ഈ നമ്ബറില്‍ നിന്നുള്ള മെസേജിലുണ്ട്.ഇതിന് മറുപടിയായി പി പി അഭിലാഷ് ഐ വൈ സി എന്ന് വാട്സ്‌ആപ്പില്‍ പേരുള്ള നമ്ബറില്‍ നിന്നും ഫ്ലൈറ്റില്‍ ടിക്കറ്റ് കിട്ടുമോ എന്ന് ഗ്രൂപ്പില്‍ ആരായുന്നുണ്ട്. ഇത് പ്രാവര്‍ത്തികമാക്കിയാല്‍ അടിപൊളി സമരമായിരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍ പറയുന്നു. ആബിദ് അലി എന്നൊരാള്‍ ടിക്കറ്റ് സ്പോണ്‍സര്‍ ചെയ്യ് എന്ന് ശബരിനാഥനോട് ആവശ്യപ്പെടുന്നുണ്ട്. ഇതിന് മറുപടിയായി ദുല്‍ഖിഫില്‍ ഒരു വോയ്സ് മെസേജ് അയച്ചതും സ്‌ക്രീന്‍ ഷോട്ടില്‍ നിന്നും വ്യക്തമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പ്രതിഷേധം നടന്നതെന്നാണ് ഈ വാട്സ്‌ആപ്പ് ചാറ്റുകള്‍ സൂചിപ്പിക്കുന്നതെന്നാണ് പോലീസ് നിഗമനം.അതിനിടെ മുഖ്യമന്ത്രിയുടെ വിമാനയാത്രക്കിടെയുണ്ടായ പ്രതിഷേധത്തിന്റേയും പേരില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ പി ജയരാജന് മൂന്ന് ആഴ്ച്ചത്തേക്കും യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും രണ്ട് ആഴ്ചത്തേക്കുമാണ് വിലക്ക്. ഇന്‍ഡിഗോ ആഭ്യന്തര അന്വേഷണ സമിതിയുടേതാണ് നടപടി.