മധുവിനെ അറിയില്ല!മധു കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി,സാക്ഷികള്‍ കൂറുമാറുന്നത് പ്രോസിക്യൂഷന്റെ പോരായ്മ എന്ന് മധുവിന്റെ കുടുംബം

പാലക്കാട്‌: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി.പന്ത്രണ്ടാം സാക്ഷിയായ വനംവകുപ്പ് വാച്ചര്‍ അനില്‍ കുമാറാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. മധുവിനെ അറിയില്ലെന്ന് അനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു. പൊലീസ് നിര്‍ബന്ധിച്ചാണ് നേരത്തെ രഹസ്യമൊഴി നല്‍കിയതെന്നും അനില്‍ കുമാര്‍ പറഞ്ഞു.നേരത്തെ പത്തും പതിനൊന്നും സാക്ഷികള്‍ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. സാക്ഷികള്‍ കൂറുമാറുന്നത് പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണെന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാന്‍ കുടുംബം ഹര്‍ജിയും നല്‍കി. ഇതിനെത്തുടര്‍ന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍ സ്ഥാനമൊഴിയുകയായിരുന്നു. അഡ്വ. രാജേഷ് എം മേനോനാണ് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.2018 ഫെബ്രുവരി 22നാണ് ആള്‍ക്കൂട്ട മര്‍ദനത്തിരയായ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്.

Advertisements

Hot Topics

Related Articles