മലയൻ കുഞ്ഞിനെ ആമസോണിന് വിറ്റിട്ട് തിരികെ വാങ്ങി; ഞങ്ങൾക്ക് എല്ലാവർക്കും ഇത് ഞങ്ങളുടെ പടമാണ് എന്നു പറയണമെങ്കിൽ തീയറ്ററിൽ തന്നെ ചിത്രം എത്തണം; മലയൻ കുഞ്ഞിനെപ്പറ്റി ഫഹദ് ഫാസിൽ പറയുന്നു

കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസിൽ നായകനാകുന്ന മലയൻകുഞ്ഞ്. ചിത്രത്തെക്കുറിച്ച് നടൻ ഫഹദ് ഫാസിൽ പറഞ്ഞതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണിന് കൊടുത്തിടത്ത് നിന്ന് ചിത്രം തിരിച്ചുവാങ്ങിയതാണെന്ന് ഫഹദ് പറയുന്നു. ഒരു അഭിമുഖത്തിൽ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെയാണ് ഫഹദ് ഈക്കാര്യം തുറന്നു പറഞ്ഞത്.

Advertisements

ലോക്ക്ഡൗൺ സമയത്ത് ഒ.ടി.ടിയ്ക്ക് നൽകാമെന്ന് തീരുമാനിച്ച ചിത്രം പിന്നീട്, എന്തുകൊണ്ടാണ് തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്ന് തീരുമാനിച്ചത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
ഫഹദ് ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ;
രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി പ്രവർത്തിച്ച ഓരോ ടെക്നീഷ്യൻസിന്റേയും സിനിമയാണ് യഥാർത്ഥത്തിൽ ഇത്. ഈ പടത്തിന്റെ ആർട്ട് ഡയറക്ടർക്കാണെങ്കിലും പടത്തിലെ ക്യാമറ ചെയ്തിരിക്കുന്ന ആൾക്കാണെങ്കിലും, സംഗീതം ചെയ്തിരിക്കുന്ന ആൾക്കാണെങ്കിലും സൗണ്ടും വി.എഫ്.എക്സ് ചെയ്ത ആൾക്കാണെങ്കിലും അങ്ങനെ ഈ പടത്തിന് പിന്നിൽ വർക്ക് ചെയ്ത ഓരോരുത്തർക്കും, ഇത് എന്റെ പടമാണെന്ന് പറഞ്ഞ് നാളെ ഒരാളെ കാണിക്കാൻ പറ്റും. ഇതിന്റെ ഡീറ്റെയ്ലിങ് തിയേറ്ററിലേ കിട്ടൂ എന്ന് ഞങ്ങൾക്ക് പടം കണ്ടപ്പോഴാണ് മനസിലായത്. ഇതോടെ ഞാൻ ആമസോണിൽ വിളിച്ച് എഗ്രിമെന്റ് റിവൈസ് ചെയ്യുകയായിരുന്നു.’

Hot Topics

Related Articles