ഞാൻ മഞ്ഞപ്പടയ്ക്കായി കാത്തിരുന്നത് മൂന്നു വർഷം; സ്പാനിഷ് താരത്തിന്റെ വെളിപ്പെടുത്തൽ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിനെ വാനോളം പുകഴ്ത്തി സ്പാനിഷ് വിക്ടർ മോംഗിൽ. ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബ് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നും ബ്ലാസ്റ്റേഴ്‌സിനായി ബൂട്ടുകെട്ടുക എന്നത് തൻറെ വലിയ സ്വപ്നമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.എല്ലിൽ ഇതിനുമുമ്പ് എ.ടി.കെയിലും ഒഡീഷ എഫ്.സിയിലും ഇതിനുമുമ്പ് കളിച്ചിട്ടുണ്ട് മോംഗിൽ. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി സൈനിങ് കഴിഞ്ഞ ശേഷമായിരുന്നു താരത്തിൻറെ പ്രതികരണം. കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ഇൻസ്റ്റാഗ്രാം ലൈവിൽ സംസാരിക്കുക ആയിരുന്നു വിക്ടർ.

Advertisements

”എ.ടി.കെയിലും ഒഡീഷയിലും താൻ മുമ്ബ് കളിച്ചിട്ടുണ്ട്. ഇവ രണ്ടും മികച്ച ക്ലബ് തന്നെയാണ്. പക്ഷേ എൻറെ അഭിപ്രായത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആണ് ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌ബോൾ ക്ലബ്. അതിൻറെ പ്രധാന കാരണം അവരുടെ ആരാധകരുടെ പിന്തുണയും അവർക്ക് കാണികൾ നൽകുന്ന സ്‌നേഹവുവുമാണ്”. മോംഗിൽ പറഞ്ഞു. ”കഴിഞ്ഞ മൂന്ന് വർഷമായി കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കാൻ താൻ കാത്തിരിക്കുകയാണ്. ആ സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ കൊച്ചിയിൽ നിറഞ്ഞുകവിയുന്ന ആരാധകർക്ക് മുന്നിൽ ആദ്യ മത്സരം കളിക്കാൻ അക്ഷമനായി കാത്തിരിക്കുകയാണ്…”. വിക്ടർ മോംഗിൽ പറഞ്ഞു.

Hot Topics

Related Articles