കൊട്ടാരക്കര: റോഡരികത്തിരിക്കേണ്ട ട്രാഫിക് സിഗ്നല്‍ ബോര്‍ഡ് ഇരിക്കുന്നത് റോഡരികിലെ തട്ടുകടയ്ക്കുള്ളില്‍.എം.സി റോഡില്‍ കൊട്ടാരക്കര കലയപുരം മാര്‍ ഇവാനിയോസ് സ്കൂളിന് സമീപത്തെ കാഴ്ച്ചയാണിത്. റോഡു വക്കില്‍ ടാര്‍പ്പാ വലിച്ച് കെട്ടി ഗതാഗത തടസം സൃഷ്ടിച്ച് ചായക്കട നടത്തുന്നവര്‍ സ്കൂളിന്റെ മുന്നറിയിപ്പ് ബോര്‍ഡ് കടയ്ക്കുള്ളിലെ നടും തൂണാക്കി മാറ്റിയിരിക്കുകയാണ്. കൂടാതെ തട്ടുകടയുടെ പരസ്യ ബോര്‍ഡ് റോഡിലെ ടാറിംഗിനോട് ചേര്‍ത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത വിധം സ്ഥാപിച്ചിരിക്കുന്നു. ദിനം പ്രതി വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നൂറ് കണക്കിന് സ്കൂള്‍ കുട്ടികള്‍ പഠിയ്ക്കുന്ന സ്കൂളിന് സമീപത്താണ് ഈ നിയമ വിരുദ്ധ പ്രവര്‍ത്തി. ഇതിനെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.