ഉപ്പുതറ:ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് ഉപ്പുതറയിൽ ഒരു വീടിൻ്റെ അടുക്കള പൂർണ്ണമായും തകർന്നു. ആശുപത്രിപ്പടി കൊച്ചു തുണ്ടിൽ ലീലാമണിയമ്മ ശിവദാസൻ്റെ വീടിൻ്റെ അടുക്കളയാണ് മണ്ണിടിഞ്ഞ് തകർന്നത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് വീടിൻ്റെ പിൻ വശത്തെ മണ്ണിടിഞ്ഞ് അടുക്കളയും വർക്കേരിയായും പൂർണ്ണമായി തകർന്നത്.
ഇത് രണ്ടാം തവണയാണ് ഇവിടെ മണ്ണിടിയുന്നത്. അന്ന് അടുക്കളയും വർക്കേരിയായും ഉണ്ടായിരുന്നില്ല. അതിനാൽ നാശ നഷ്ടം ഉണ്ടായിരുന്നില്ല. അടുക്കളയും വർക്കേരിക്കും അടുത്ത നാളിലാണ് നിർമ്മിച്ചത്. 1.5 ലക്ഷം രൂപ കടം വാങ്ങിയാണിത് ഇത് നിർമ്മിച്ചത്. അടുക്കളയിൽ ഉണ്ടായിരുന്ന വീട്ടുപകരണങ്ങളും, നിത്യോപയോഗ സാധനങ്ങളും നശിച്ചു. 3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. വീടിൻ്റെ പിൻഭാഗത്തുള്ള മറ്റൊരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നാണ് മണ്ണാടിഞ്ഞ് വീണത്.