കട്ടപ്പന:ഇടുക്കികവലയിൽ സർക്കാർ സ്കൂളിന് സമീപം അപകട ഭീഷണി ഉയർത്തി നിന്നിരുന്ന പാഴ്മരങ്ങളുടെ ചില്ലകൾ മുറിച്ചു നീക്കി.
ദേശീയ പാതയിൽ നിന്നിരുന്ന മൂന്നോളം ഈയൽ വാക മരങ്ങൾ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾക്കും കാൽനടയാത്രികർക്കും വലിയ ഭീഷണിയായിരുന്നു പലതവണ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായിരുന്നില്ല.തുടർന്നാണ് നഗരസഭ ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങി താഴ്ന്ന് നിന്നിരുന് ശിഖരങ്ങൾ മുറിച്ചു നീക്കി ഭീതി ഒഴിവാക്കിയത്.ഏതാനും നാളുകൾക്ക് മുൻപ് ശക്തമായ കാറ്റിൽ മരിച്ചില്ല ഒടിഞ്ഞു വീണ് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു ശേഷം സമീപത്തെ വ്യാപാരികളും നാട്ടുകാരും മരങ്ങൾ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും നാഷണൽ ഹൈവേ അതോറിറ്റിയാണ് റോഡരുകിലെ മരങ്ങൾ വെട്ടി മാറ്റേണ്ടിയിരുന്നത്.ഇതിനു കാലതാമസം
നേരിട്ടത്തോടെയാണ് നഗരസഭ ഇടപെട്ടത്. നഗരസഭാ ശുചീകരണ തൊഴിലാളികൾക്ക് പുറമെ ഫയർഫോഴ്സ്,പൊലീസ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് ചില്ലകൾ വെട്ടിയത്.