നോട്ടുബുക്കും പഠനോപകരണങ്ങളും കൈമാറി

തിരുവനന്തപുരം : കേരള എൻ.ജി.ഒ യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി ഏറ്റെടുത്തിട്ടുള്ള കുട്ടമ്പുഴ കുഞ്ചിപ്പാറ കോളനിയിലെ കുട്ടികൾക്ക് നല്കാനായി കളമശ്ശേരി ഏര്യാകമ്മിറ്റി സമാഹരിച്ച നോട്ടു ബുക്കുകളും പഠനോപകരണങ്ങളും ജില്ലാ കമ്മിറ്റിക്ക് കൈമാറി. നോട്ടുബുക്കുകളും പഠന സഹായത്തിനുള്ള ഡിക്ഷണറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽ കുമാർ ഏര്യാ സെക്രട്ടറി ടി.വി. സിജിനിൽ നിന്നും ഏറ്റുവാങ്ങി. കളമശ്ശേരി ഐ.ടി.ഐ.യിൽ നടന്ന ചടങ്ങിൽ സംസ്ഥാന കമ്മിറ്റിയംഗം രാജമ്മ രഘു, ജില്ലാ ജോ:സെക്രട്ടറി എസ്.ഉദയൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഡി.പി.ദിപിൻ,ജില്ലാ കമ്മിറ്റി അംഗം എൻ.എം.രാജേഷ്, ഏര്യാ ജോ.സെക്രട്ടറി വി.എസ്.വിനോദ് കുമാർ, ജില്ലാ കൗൺസിൽ അംഗം ഇ.ടി. ഷാജി എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles