തിരുവനന്തപുരം: മുഖ്യമന്ത്രിയെ ആക്രമിക്കാൻ എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്താവളത്തിൽ കയ്യേറ്റം ചെയ്ത സംഭവത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെതിരെ പൊലീസ് കേസെടുത്തു. കോടതി നിർദേശപ്രകാരം തിരുവനന്തപുരം വലിയതുറ പൊലീസാണ് ഇ.പി ജയരാജനെതിരെ കേസെടുത്തത്. ജയരാജനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിയ്‌ക്കെതിരായ വധശ്രമക്കേസിലെ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഇ.പി ജയരാജനെതിരെ കോടതിയെ സമീപിച്ചത്. ഇതേ തുടർന്നാണ് തിരുവനന്തപുരത്ത് കോടതി ജയരാജനെ പ്രതി ചേർക്കാൻ ഉത്തരവ് പുറത്തിറക്കിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ വലിയ തുറ പൊലീസ് ഇ.പി ജയരാജനെതിരെ കേസെടുത്തിരിക്കുന്നത്.