പ്ലസ് വണ്‍ പരീക്ഷ എഴുതുന്നതിനിടെ ഉത്തരക്കടലാസിലും ചോദ്യ പേപ്പറിലും കുരങ്ങന്‍ മൂത്രമെഴിച്ചു!വീണ്ടും പരീക്ഷ നടത്തണമെന്ന് വിദ്യാർത്ഥിനി

വളാഞ്ചേരി: പ്ലസ് വണ്‍ പരീക്ഷ എഴുതുന്നതിന് ഇടയില്‍ തന്റെ ഉത്തരക്കടലാസിലും ചോദ്യ പേപ്പറിലും കുരങ്ങന്‍ മൂത്രമെഴിച്ചതിനാല്‍ വീണ്ടും പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ഥിനി. ഈ ആവശ്യവുമായി എടയൂര്‍ മാവണ്ടിയൂര്‍ ബ്രദേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി കെ ടി ഷിഫ്ലയാണ് പരാതി നല്‍കിയത്.ജൂണ്‍ 24ന് നടന്ന പരീക്ഷയ്ക്ക് ഇടയിലാണ് സംഭവം. പ്ലസ് വണ്‍ ബോട്ടണി പരീക്ഷ എഴുതുമ്ബോഴാണ് ഷിഫ്ലയുടെ ഉത്തരക്കടലാസിലും ചോദ്യപ്പേപ്പറിലും കുരങ്ങന്‍ മൂത്രമൊഴിച്ചത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ തുടങ്ങി 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇത് സംഭവിച്ചത്.

Advertisements

സംഭവം ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും ഒരു മാസം ആയിട്ടും അനുകൂല നടപടി ഉണ്ടാകാതെ വന്നതോടെയാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് പരാതി നല്‍കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പരാതി കൃത്യസമയത്ത് ലഭിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രതികരിച്ചത്.

Hot Topics

Related Articles