കട്ടപ്പന : ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ ഫിലിം അവാർഡിൽ മികച്ച ബാലതാരമായി കട്ടപ്പന സ്വദേശിനി അതിഥി ശിവകുമാർ തെരഞ്ഞ ടുക്കപ്പെട്ടു. അനീഷ് വർമ്മ സംവിധാനം ചെയ്ത നിയോഗം എന്ന സിനിമയിലെ ഉമ്മുക്കൊലുസു എന്ന ക ഥാപാത്രമാണ് അതിഥിയെ അവാർഡിന് അർഹയാക്കിയത്. മാമുക്കോ യയാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അനീഷ് വർമ്മ തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയിരി ക്കുന്നത്.
ഗോകുൽനാഥ് തിരക്കഥയും എസ്. ബാബു ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു. ഇടുക്കി അയ്യപ്പൻ കോവിലിലും സമീപ പ്രദേശങ്ങളിലുമാണ് സിനിമ ചിത്രീകരിച്ചത്. അതിഥി ബിൽഡേഴ്സ് ഉടമയായ കട്ടപ്പന അമ്പലവല വിജയവിലാസത്തിൽ ശിവകുമാറിന്റെയും ജയ ശിവകു മാറിന്റെയും ഇളയ മകളാണ് അതിഥി. അഭിനയിച്ച ആദ്യ സിനിമതന്നെ അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് ഈ കൊച്ചുമിടുക്കി. നിയോഗം എന്ന സിനിമയിൽ അതിഥിയുടെ അമ്മയായ ജയ ശിവകുമാർ തന്നെയാണ് അമ്മവേഷം അഭിനയിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ക്രീൻ പ്ലേ, കോളജ് ക്യൂട്ടീസ്, ലൗ റിവഞ്ച്, തൃപ്പന്നൂരിലെ കള്ളന്മാർ എന്നീ സിനിമകളിലും അതിഥി അഭിനയിച്ചിട്ടുണ്ട്. റോഷ്നി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ കനിമലർ എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് അതിഥിയെ മികച്ച ബാലതാരമായി തെരഞ്ഞെടുത്തിരുന്നു. ഈ ഷോർട്ട് ഫിലിമി ലും അതിഥിയുടെ അമ്മയായി അഭിനയിച്ചത് ജയ ശിവകുമാറായിരുന്നു. പുളിയന്മല കാർമൽ സി.എം.ഐ. പബ്ലിക് സ്കൂളി ലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് അതിഥി. പ്രസംഗത്തിലും നൃത്തത്തിലും മികവു തെളിയിച്ച ഈ പത്തുവയസുകാരി നിരവധി സമ്മാനങ്ങളും വാരിക്കൂട്ടിയിട്ടുണ്ട്. അതിഥിയുടെ സഹോദരിമാരായ ഡോക്ടർ അഞ്ജലി ശിവകുമാറും, ആരാധന ശിവകുമാറും ഡാൻസിലും മോഡലിങ്ങിലുമെല്ലാം കഴിവുതെളി യിച്ച കലാകാരിമാരാണ്. ഒരു പ്രമുഖ ചാനലിലെ സീരിയലിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ കൊച്ചുമിടുക്കി.