ലോക അത്ലറ്റിക്ക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണ നിറമുള്ള സ്വപ്നം : നീരജ് ചോപ്ര ഫൈനലിൽ

ന്യൂയോര്‍ക്ക്: ലോക അത്‌ലറ്റിക്‌സ് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര ഫൈനലിലെത്തി.യോഗ്യതാ മത്സരത്തിലെ ആദ്യ റൗണ്ടില്‍ തന്നെ 88.39 മീറ്റര്‍ ദൂരം ജാവ്ലിന്‍ പായിച്ചാണ് അദ്ദേഹം മെഡല്‍ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് യോഗ്യതാ മത്സരം ആരംഭിച്ചത്.

Advertisements

സ്‌റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ ജാവ്ലിന്‍ പായിച്ച്‌ നീരജ് തന്റെ തന്നെ ദേശീയ റെക്കോര്‍ഡ് തകര്‍ത്തിരുന്നു.സീസണില്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ താരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

93.07 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രനാഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സണും 90.88 മീറ്റര്‍ ദൂരം കുറിച്ച ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലേയുമാണ് നീരജിന് മുന്നിലുള്ളവര്‍. സ്ഥിരമായി 90 മീറ്റര്‍ മറികടക്കുന്ന ജര്‍മ്മന്‍ താരം യൊഹാനസ് വെറ്റര്‍ പരിക്കേറ്റ് പിന്‍മാറിയതും നീരജിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

Hot Topics

Related Articles