സ്കൂൾ പാർലമെറ്റിന്പുതിയ സാരഥികൾ

പീരുമേട്•സ്കൂൾ പാർലമെറ്റിലേയ്ക്ക് പുതിയ ലീഡർമാരെ അവരോധിച്ച് മരിയഗിരി സ്കൂൾ .
പുതിയ അദ്ധ്യയന വർഷത്തിലേയ്ക്ക് പുതിയ ലീഡർമാരുടെ അവരോധനം ജൂലൈ 21-ാം തീയതി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. ചടങ്ങ് റവ .ഫാ.ജോസ് കുരുവിള ഉത്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ.തോമസ് കൈതാരം അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജീനു ആവണിക്കുന്നേൽ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് നഷീദ് സുലെമാൻ സംസാരിച്ചു .ഇക്കഴിഞ്ഞ
എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ മരിയ ഗിരി സ്കൂളിൽ
അനുമോദിക്കുകയും ചെയ്തു. സ്കൂൾ ഹെഡ് ബോയി ആൻഡ്രൂ , ഹെഡ് ഗേൾ മെറിന , സ്പോർട്ട്സ് ക്യാപ്റ്റൻ നോയൽ , ആർട്ട്സ് ക്ലബ് സെക്രട്ടറിമാർ സ്റ്റാനിയ, ഗൗതം
വിവിധ ഗ്രൂപ്പ് ക്യാപ്റ്റൻ മാരായി റോഷൻ – ഉപാസന, ജനിഷ് – മിഥി ല ,ജറോം – ഗായത്രി , ആഷിൻ – അന്റോ നെല്ല എന്നിവർ സത്യവാചകം ചൊല്ലി സ്ഥാനം ഏറ്റു.

Advertisements

Hot Topics

Related Articles