കൊച്ചി : ഭര്‍തൃവീട്ടില്‍ നിന്നുണ്ടായ സ്ത്രീധന പീഡനത്തെയും ജാതി അധിക്ഷേപത്തെയും തുടര്‍ന്ന് ദളിത് പെണ്‍കുട്ടി സംഗീത കൊച്ചിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന് വിമര്‍ശനം. അന്വേഷണത്തിലുണ്ടായ വീഴ്ചയില്‍ സിറ്റി പൊലീസ് കമ്മീഷണറോട് എസ് സി എസ് ടി കമ്മീഷന്‍ വിശദീകരണം തേടി. പരാതി ലഭിച്ചിട്ടും ഗൗരവത്തോടെയുള്ള അന്വേഷണം പൊലീസ് നടത്തിയില്ലെന്നും അസി. കമ്മീഷണര്‍ക്ക് അന്വേഷണം കൈമാറിയത് ഒരു മാസത്തിന് ശേഷമാണെന്നും എസ് സി എസ് ടി കമ്മീഷന്‍ കണ്ടെത്തി. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് സംഗീത ആത്മഹത്യ ചെയ്തത്. ഭര്‍ത്താവിന്റെ വീട്ടുകാരുടെ ജാതി അധിക്ഷേപവു൦, സ്ത്രീധനപീഡനവുമാണ് മകളുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. സംഗീതയുടെ വീട് കമ്മീഷന്‍ സന്ദര്‍ശിച്ചു.
2020 സെപ്റ്റംബറിലാണ് തൃശൂര്‍ സ്വദേശിയായ സുമേഷും സംഗീതയും വിവാഹിതരാകുന്നത്. അതിന് ശേഷം തൃശൂര്‍ കുന്നംകുളത്തെ സുമേഷിന്റെ വീട്ടില്‍ വെച്ച് കുടുംബാംഗങ്ങളില്‍ നിന്നും ജാതി അധിക്ഷേപവും മാനസിക പീഡനവും സംഗീതക്ക് അനുഭവിക്കേണ്ടി വന്നു. പ്രതീക്ഷിച്ചത്ര സ്ത്രീധനം കിട്ടിയില്ലെന്നതായിരുന്നു പീഡനങ്ങളുടെ ആദ്യ കാരണം. പുലയ സമുദായ അംഗമായ സംഗീതയെ ഉള്‍ക്കൊള്ളാന്‍ ഈഴവ സമുദായത്തില്‍പ്പെട്ട സുമേഷിന്‍റെ വീട്ടുകാര്‍ തയ്യാറായിരുന്നില്ലെന്നതും അതിന്റെ പേരിലും പീഡനമുണ്ടായെന്നും കുടുംബം ആരോപിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുമേഷും സംഗീതയും കൊച്ചിയിലെ വാടകവീട്ടിലേക്ക് താമസം മാറിയെങ്കിലും സ്ത്രീധനത്തിന്‍റെ പേരില്‍ സമ്മര്‍ദ്ദം തുടര്‍ന്നു. സ്ത്രീധനം തന്നില്ലെങ്കില്‍ ബന്ധം വിട്ടൊഴിയുമെന്നായിരുന്നു സുമേഷിന്‍റെ ഭീഷണി. ഇതിനിടയില്‍ സംഗീത ഗര്‍ഭിണിയായി. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ അഞ്ചാം മാസത്തില്‍ കുഞ്ഞ് മരിച്ചു. ഇതോടെ സുമേഷിന്റ വീട്ടുകാരുടെ ഭാഗത്ത് നിന്നും അധിക്ഷേപം വര്‍ധിച്ചു. ഒടുവില്‍ സഹിക്കവയ്യാതെ ഒരു സാരിത്തുമ്ബില്‍ ജൂണ്‍ ഒന്നിന് സംഗീത ജീവനൊടുക്കുകയായിരുന്നു. കേസില്‍ ഭര്‍ത്താവ് സുമേഷും ഭര്‍തൃമാതാവുമടക്കം മൂന്ന് പേര്‍ റിമാന്‍ഡിലാണ്. സുമേഷ്, അമ്മ രമണി, സഹോദരന്റെ ഭാര്യ മനീഷ എന്നിവരാണ് അറസ്റ്റിലായത്. സുമേഷിന്റെ അമ്മ രമണിയെയു൦, സഹോദരന്റെ ഭാര്യ മനീഷയെയു൦ കുന്നംകുളത്തെ വീട്ടില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ഭര്‍ത്താവ് സുമേഷ് സെന്‍ട്രല്‍ പൊലീസിന് മുന്‍പാകെ കീഴടങ്ങുകയായിരുന്നു.