കരമന ഗേൾസ് സ്‌കൂളിൽ വായനമാസാചരണം സമാപിച്ചു; തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡവലപ്‌മെന്റ് കമ്മീഷണർ ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : കരമന ഗേൾസ് സ്‌കൂളിൽ വായനമാസാചരണം സമാപിച്ചു. വായനമാസാചരണത്തിന്റെ സമാപനവും പി.എൻ.പണിക്കർ സ്മാരക പുസ്തക കോർണറും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡവലപ്‌മെന്റ് കമ്മീഷണർ ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി.പി.മിനി, പി.എൻ.പണിക്കർ വായനാ മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ ബിജുമോൻ, അധ്യാപകരായ എ.എം. ജാഹിർ ഹുസൈൻ, എസ്. വിമല,വി.പദ്മകുമാർ, സ്റ്റാഫ് സെക്രട്ടറി എസ്.പ്രഭാകരൻ നായർ , എന്നിവർ സംസാരിച്ചു. വായനാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ സാഹിത്യ മൽസരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.

Advertisements

Hot Topics

Related Articles