എസ് പിയുടെ വളര്‍ത്തുനായ്ക്കളെ കുളിപ്പിചില്ല!പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻസ് ചെയ്തു:അന്നുതന്നെ സര്‍വീസില്‍ തിരിച്ചെടുത്ത് എ ഐ ജി

തിരുവനന്തപുരം: എസ് പി സസ്‌പെന്‍ഡുചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ എ ഐ ജി അന്നുതന്നെ സര്‍വീസില്‍ തിരിച്ചെടുത്തു.തന്റെ വീട്ടില്‍ അതിക്രമിച്ചുകയറി എന്ന് ആരോപിച്ച്‌ ഗണ്‍മാന്‍ ആകാശിനെയാണ് എസ് പി നവനീത് ശര്‍മ സസ്പെന്‍ഡുചെയ്തത്. എന്നാല്‍ എസ് പിയുടെ നടപടി തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടതിനെത്തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തെ എഐജി അനൂപ് കുരുവിള ജോണ്‍ പൊലീസുകാരനെ അന്നുതന്നെ സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു. എസ് പിയുടെ വളര്‍ത്തുനായ്ക്കളെ കുളിപ്പിക്കാനും വിസര്‍ജ്യങ്ങള്‍ മാറ്റാനും ആവശ്യപ്പെട്ടത് നിരസിച്ചതാണ് സസ്പെഷന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.പൊലീസ് ക്വാര്‍ട്ടേഴ്സിലാണ് എസ് പി താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ അന്യസംസ്ഥാനക്കാരനായ ജോലിക്കാരന്‍ ആകാശിനെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിപ്പിക്കുകയും നായയെ കുളിപ്പിക്കാനും വിസര്‍ജ്യം കോരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ അത് തന്റെ ജോലിയല്ല എന്നുപറഞ്ഞശേഷം ആകാശ് ഗണ്‍മാന്‍മാരുടെ റെസ്റ്റ് റൂമിലേക്ക് പോയി. വിവരമറിഞ്ഞ എസ് പി ടെലിക്കമ്മ്യൂണിക്കേഷന്‍ ആസ്ഥാനത്തെ ഒരു എസ് ഐയോട് ആകാശിനെതിരെ ഉടന്‍ സ്പെഷ്യല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. വീട്ടില്‍ അതിക്രമിച്ചുകയറി ഉപകരണങ്ങളും മറ്റും നശിപ്പിച്ചു എന്ന് ഇതില്‍ പരാമര്‍ശിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു എന്നാണ് പൊലീസുകാര്‍ ആരോപിക്കുന്നത്. ഇതറിഞ്ഞ അസോസിയേഷന്‍ നേതാക്കള്‍ ഡി ജി പിയുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി റദ്ദാക്കി മാതൃയൂണിറ്റിലേക്ക് തിരിച്ചെടുക്കാന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കിയത്.

Advertisements

Hot Topics

Related Articles