‘സഞ്ജുവിന്റെ സേവ് = ഇന്ത്യയുടെ വിജയം’ : സഞ്ജുവിന്റെ സൂപ്പർ കീപ്പിംഗിനെ വാനോളം പുകഴ്ത്തി മന്ത്രി വി ശിവൻ കുട്ടി ; വീഡിയോയും പോസ്റ്റും കാണാം

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന് വലിയ പങ്കുണ്ടായിരുന്നു.അവസാന ഓവറില്‍ നടത്തിയ രക്ഷപ്പെടുത്തലാണ് വിജയം സമ്മാനിച്ചത്. ഫോറെന്നുറച്ച പന്താണ് സഞ്ജു തടഞ്ഞുനിര്‍ത്തിയത്. അത് ബൗണ്ടറിയായിരുന്നെങ്കില്‍ വൈഡുള്‍പ്പെടെ വിന്‍ഡീസിന് അഞ്ച് റണ്‍ ലഭിക്കുമായിരുന്നു. പിന്നീട് ജയിക്കാന്‍ അവസാന രണ്ട് പന്തില്‍ രണ്ട് മാത്രം മതിയാകുമായിരുന്നു. എന്നാല്‍ സഞ്ജു രക്ഷകനായി അവതരിക്കുകയായിരുന്നു.

Advertisements

സഞ്ജുവിന്റെ സേവാണ് ഇന്ത്യയെ രക്ഷപ്പെടുത്തിയതെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ സഞ്ജുവിന്റെ കീപ്പിംഗിനെ കുറിച്ച്‌ സംസാരിക്കുകയാണ് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ഫേസ്ബുക്കിലാണ് ശിവന്‍കുട്ടി അഭിപ്രായം വ്യക്തമാക്കിയത്. ‘സഞ്ജുവിന്റെ സേവ് = ഇന്ത്യയുടെ വിജയം’ എന്നെഴുതിയ കാര്‍ഡ് പങ്കുവച്ചാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. ”ഒന്നാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനും വിജയത്തിനുമിടയില്‍ ഇന്ത്യയുടെ കാവലാളായത് നമ്മുടെ സഞ്ജു സാംസണ്‍.” എന്ന കുറിപ്പും അതിനൊപ്പമുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പല ഘട്ടങ്ങളിലും സഞ്ജുവിന് പിന്തുണ അറിയിച്ച് ശിവൻ കുട്ടി രംഗത്ത് എത്തിയിട്ടുണ്ട്. തിരുവനന്തപുരം കാരനായ സഞ്ജുവിന് അതേ ജില്ലക്കാരൻ തന്നെയായ മന്ത്രി പൂർണ്ണ പിന്തുണയാണ് എല്ലായ്പ്പോഴും നൽകാറുള്ളത്. ഇപ്പോൾ ബാറ്റിംഗിൽ പരാജയപ്പെട്ടെങ്കിലും സഞ്ജുവിന്റെ സൂപ്പർ കീപ്പിംഗിനെ പ്രശംസിക്കുകയായിരുന്നു മന്ത്രി .

Hot Topics

Related Articles