ഉപയോഗിച്ചവർ വിത്ത് വലിച്ചെറിഞ്ഞു:തൃശ്ശൂരിൽ നഗരമധ്യത്തിൽ കഞ്ചാവ് വളർന്നു,എക്‌സൈസ് സംഘം പിഴുതുമാറ്റി

തൃശൂര്‍: പെരുമ്ബിലാവില്‍ രണ്ടിടത്ത് നിന്നായി കഞ്ചാവ് ചെടി കണ്ടെത്തി. പെരുമ്ബിലാവ് ജംഗ്ഷനിലെ ഓട്ടോ പാര്‍ക്കിനു സമീപത്തും പഴയ കാലിച്ചന്ത റോഡിലെ ടയര്‍ റീസോള്‍ കടയ്ക്ക് സമീപത്തു നിന്നുമാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.രണ്ടു മാസത്തോളം വളര്‍ച്ചയെത്തിയ 24, 17, സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടികളാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റ്റി.എ. സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാവിലെ പത്തോടെ ചെടി കണ്ട് സംശയിച്ച നാട്ടുകാര്‍ കുന്നംകുളം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് എക്‌സൈസ് ഉദ്യോസ്ഥ സംഘം സ്ഥലത്തെത്തി പരിശോധിച്ച്‌ ഉറപ്പുവരുത്തി ചെടികള്‍ സീല്‍ ചെയ്തു കൊണ്ടുപോയി.കഞ്ചാവ് ഉപയോഗിക്കുന്നവര്‍ വിത്തുകള്‍ വലിച്ചെറിഞ്ഞുണ്ടാകുന്നവയാണ് ഇതെന്നും ഉദ്യേഗസ്ഥര്‍ പറഞ്ഞു.

Advertisements

എക്‌സൈസ് ഉദ്യോഗസ്ഥരായ എന്‍.ആര്‍. രാജു, ഡി ഫല്‍ഗുണന്‍ , സന്തോഷ് സി.ബി, ഇ. എസ്. സംഗീത് എന്നിവര്‍ നേതൃത്വം നല്‍കി

Hot Topics

Related Articles