തിരുവനന്തപുരം :വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റിയിലെ മേലത്ത്മേലെ സി.പി.ഐ (എം) കമ്മിറ്റി ഓഫീസ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തകർത്തെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് റിപോർട്ടുകൾ. രാഷ്ട്രീയമായ യാതൊരു പശ്ചാത്തലവും സംഭവത്തിന് പിന്നിൽ ഇല്ല എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. വ്യക്തികൾ തമ്മിലുള്ള വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം.
എന്നാൽ സി.പി.എം- ഡി.വൈ.എഫ്.ഐ സംഘർഷം എന്ന രീതിയിലാണ് ആദ്യം വാർത്തകൾ പുറത്തു വന്നിരുന്നത് . സുഹൃത്തുക്കൾ തമ്മിലുണ്ടായ സ്വാഭാവിക വാക്ക് തർക്കമാണ് പ്രശ്ങ്ങളുടെ തുടക്കമെന്നും വിഷയത്തിൽ പാർട്ടിക്കാർ തമ്മിലുള്ള യാതൊരുവിധ ചേരിതിരിവുകളും ഉണ്ടായിട്ടില്ലെന്നും ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ഷഹിൻ വ്യക്തമാക്കി. പോലീസും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.